Posted onAuthorAksaComments Off on ‘വൈഡ് ബോൾ’ വിളിച്ചു, അമ്പയറിനെ ക്രൂരമായി മര്‍ദ്ദിച്ച് ബൗളറും ടീമും, ജാതീയമായി അധിക്ഷേപിച്ചെന്നും പരാതി- വീഡിയോ
ഒരു സാധാരണ ക്രിക്കറ്റ് മത്സരത്തില്‍ ‘വൈഡ് ബോൾ വിളിച്ചതിന് അമ്പയറെ ക്രൂരമായി മര്‍ദ്ദിച്ചും ജാതീയമായി അധിക്ഷേപിച്ചും ബൗളറും അയാളുടെ ടീമംഗങ്ങളും. ഗാസിയാബാദിലെ വേവ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന ഒരു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ ചികിത്സ തേടിയ ശേഷം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.അതുൽ എന്ന യുവാവിനാണ് മർദ്ദനമേറ്റത് എന്നാണ് റിപ്പോർട്ടുകൾ. മത്സരത്തില്‍ അതുലായിരുന്നു അമ്പയർ . എതിർ ടീമിലെ കളിക്കാരൻ എറിഞ്ഞ ഒരു പന്ത് ‘വൈഡ്’ വിളിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. അതുലിന്റെ ഈ തീരുമാനം ബൗളിങ് ടീമിന് ഇഷ്ടപ്പെട്ടില്ല. അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് തുടങ്ങിയ വാക്കുതർക്കം പിന്നീട് അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, അക്രമികൾ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അതുലിനെ മർദ്ദിക്കുകയും, ജാതീയമായ അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തു. അതുലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ആക്രമിച്ചവർക്കെതിരെ എഫ്.ഐ.ആർ. (FIR) ഫയൽ ചെയ്തു.
എന്നാൽ, സംഭവം നടന്ന് രണ്ട് ദിവസമായിട്ടും കൃത്യമായ നടപടികൾ ഉണ്ടായില്ല എന്ന് അതുലിന്റെ കുടുംബം ആശങ്ക അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിനെ തുടർന്ന്, അവർ ഉയർന്ന നീതിന്യായ അധികാരികളെ സമീപിച്ചിരിക്കുകയാണ്.
കൊളംബോ: പാക്ക് ക്യാപ്റ്റന്‍ സൽമാൻ ആഗ പറഞ്ഞതുപോലെ അഭിഷേക് ശർമയെ ഗ്രൗണ്ടിൽ കിട്ടി. നാലു പന്തുകൾ നേരിട്ട അഭിഷേക് ശർമ റണ്ണൊന്നുമെടുക്കാതെ സൽമാൻ ആഗ തന്നെ പുറത്താക്കി. സൽമാൻ ആഗയുടെ പന്തിൽ ഷഹീൻ അഫ്രീദി ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. മത്സരത്തിന്റെ രണ്ടാം ഓവറിൽ ഷഹീൻ അഫ്രീദിയെ സിക്സും ഫോറും പറത്തി ഇഷാൻ കിഷൻ ഇന്ത്യയുടെ വെടിക്കെട്ടിനു തുടക്കമിട്ടു. ടോസ് വിജയിച്ച പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ Read More…
അനൂപ് മേനോന്റെ തിരക്കഥയിൽ വി.കെ.പ്രകാശ് സംവിധാനം ചെയ്ത്, ജയസൂര്യ നായകനായി അഭിനയിച്ച് കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. മലയാള സിനിമയിൽ വ്യത്യസ്തമായ പ്രമേയവും, അവതരണ ഭംഗിയും, മികച്ച ഗാനങ്ങളും, മികച്ച സാങ്കേതിക പ്രവർത്തകരും ഒന്നിച്ച് പ്രേക്ഷകരുടെ മനം കവർന്ന ചിത്രമായിരുന്നു ബ്യൂട്ടിഫുൾ. ആ വിജയത്തിന് ഒട്ടും മങ്ങലേൽക്കാത്ത വിധത്തിലാണ് ബ്യൂട്ടിഫുളിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ബ്യൂട്ടിഫുൾ 2 എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം വി.കെ.പ്രകാശ് തന്നെ സംവിധാനം Read More…
ആകസ്മികമായി ഒരാള്‍ വാങ്ങിയത്, ആഴ്ചകള്‍ക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട സ്വന്തം കാര്‍. ഇംഗ്ലീഷുകാരന് ഇവാന് വാലന്റൈനാണ് ഒമ്പത് വര്‍ഷം പഴക്കമുള്ള നഷ്ടപ്പെട്ടുപോയ സ്വന്തം കാറായ ഹോണ്ട സിവിക് ടൈപ്പ് ആര് വീണ്ടും വാങ്ങിയത്. വെസ്റ്റ് മിഡ്ലാന്‍ഡിലെ സോളിഹുളിലെ ഡ്രൈവ്വേയില്‍ നിന്നായിരുന്നു മോഷണം പോയ കാര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ വീണ്ടും വാങ്ങുകയായിരുന്നു. ഒരു ദിവസം രാവിലെ ഇവാന്റെ കാമുകി ജോലിക്ക് പോകാന്‍ അയാളുടെ കാര്‍ എടുത്തുകൊണ്ടു പോയതായിരുന്നു. ആ കാറാണ് മോഷണം പോയത്. മോഷണത്തെ കുറിച്ച് ഇവാന് പോലീസിനെയും ഇന്‍ഷുറര്‍മാരെയും Read More…