തമിഴ്സിനിമയില്‍ സൂപ്പര്‍നായികമാരായ നയന്‍താരയ്ക്കും തൃഷയ്ക്കും സമാനതകള്‍ ഏറെയാണ്. രണ്ടുപേരും സുഹൃത്തുക്കളാണ് എന്നതിനപ്പുറത്ത് അനേകം തവണ ഗോസിപ്പ് കോളങ്ങളിലും വിവാദങ്ങളിലുമൊക്കെപെട്ട് കരിയര്‍ തകരുന്ന ഘട്ടത്തില്‍ എത്തിവരാണ്. പിന്നീട് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്ത്തെഴുന്നേല്ക്കുകയും സിനിമാവേദിയുടെ നെറുകയില്‍ കയറി നില്പ്പുറപ്പിച്ചിരിക്കുകയുമാണ്.
കൈനിറയെ ചിത്രങ്ങളുള്ള ഇരുവരില്‍ ആരാണ് കൂടുതല്‍ പ്രതിഫലം പറ്റുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങളുടെ ചര്‍ച്ച. ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍സിന്റെ കയ്യില്‍ മണ്ണങ്ങാട്ടി, നയന്‍താര 75, ടെസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളുണ്ട്. തമിഴ്സിനിമയിലെ വലിയൊരു ക്രൗഡ്പുള്ളറായ നയന്‍സിന് പ്രതിഫലം 10 കോടി മുതല്‍ 11 കോടി രൂപ വരെ കിട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അവരെ തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായും മാധ്യമങ്ങള്‍ വാഴ്ത്തുന്നു.
എന്നാല്‍ ഇപ്പോള്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ പ്രതിഫലം തൃഷ നേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലിയോ, വിടുതലൈ 2 തുടങ്ങിയ മുന്‍നിര താരങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന തൃഷ അടുത്തതായി കമല്‍-മണിരത്നം കൂട്ടുകെട്ടില്‍ നായികയാകാന്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. 12 കോടി നായിക പ്രതിഫലം വാങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. നയന്‍താരയേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഏക തമിഴ് നടി തൃഷയാണെന്നാണ് സ്ക്രീന്‍ വൃത്തങ്ങളില്‍ സംസാരം. എന്നാല്‍ ഈ വിവരം എത്രത്തോളം ശരിയാണെന്ന് അറിവായിട്ടില്ല.