ബോളിവുഡ് നടി ജാക്വലിന് ഫെര്‍ണാണ്ടസ് ഇറ്റലിയില്‍ നിന്നും പോസ്റ്റ് ചെയ്ത ചിത്രം കണ്ട് ഞെട്ടി നില്‍ക്കുകയാണ് ബോളിവുഡ്. ഇത് താരത്തിന്റെ ഹോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കാനും കാരണമായിരിക്കുകയാണ്. ചിത്രത്തോട് അനേകം ബോളിവുഡ് സെലിബ്രിറ്റികളാണ് പ്രതികരിച്ചത്.
ഹോളിവുഡിലെ ആക്ഷന്‍ ഇതിഹാസം ജീന്‍ ക്ലോഡ് വാന്‍ ഡാമിനൊപ്പം നില്ക്കുന്ന ചിത്രമായിരുന്നു നടി പങ്കുവച്ചത്. യുഎസ് പോപ്പ് താരം സെലീന ഗോമസിനൊപ്പം ടസ്കാനിയില്‍ ജാക്വലിന് എത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ചിത്രം പുറത്തുവരുന്നത്. കരോലിന് ഫ്രാങ്ക്ലിന് എന്നയാള്‍ പങ്കിട്ട സെലീനയ്ക്കൊപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: ‘ടസ്കാനി മെംസ്’ ഇതിന് ജാക്വിലിന് ഇട്ട മറുപടി ‘എക്കാലത്തെയും മികച്ച ദിവസങ്ങള്‍!’ എന്നായിരുന്നു.
”ഇറ്റലിയില്‍ ആസ്വദിക്കുന്നു. ഒന്ന് ഊഹിക്കൂ. ചെക് ഔട്ട് ചെയ്യുക.” വെള്ളിയാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ ജീന്‍ ക്ലോഡ് ജാക്വിലിനുമായി ഒരു സംയുക്ത പോസ്റ്റ് പങ്കിട്ടു. ഇതോടെ കമന്റ് വിഭാഗത്തില്‍ സെലിബ്രിട്ടികളെ കൊണ്ടു നിറഞ്ഞു. വരുണ്‍ ധവാന്, സോനു സൂദ്, നീല്‍ നിതിന്‍ മുകേഷ് തുടങ്ങിയവര്‍ ചിത്രത്തോട് പ്രതികരിച്ചു.
പുതിയ ചിത്രമായ ‘ഫത്തേ’യില്‍ ബോളിവുഡ്താരം സോനു സൂദും ജാക്വലിന് ഫെര്‍ണാണ്ടസും വാന്ഡാമേയ്ക്കൊപ്പം അഭിനയിക്കുന്നുണ്ട്. ജാക്വിലിന് എന്ന യുവതിയെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു മുന്‍ ഗുണ്ടയുടെ കഥയാണ് ചിത്രം പറയുന്നത്. അവളെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിന്, ഫത്തേ തന്റെ എല്ലാ കഴിവുകളും ഉപയോഗിക്കുകയും അതേസമയം അവള്‍ക്കെതിരായ ഭീഷണികളെക്കുറിച്ചുള്ള സത്യം പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വൈഭവ് മിശ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.