Lifestyle

ഓണം ‘ഡാൻസ് മൂഡി’ല്‍ മേയർ ! നാത്തൂൻമാരോടൊപ്പം തകർപ്പൻ നൃത്തവുമായി ആര്യ രാജേന്ദ്രൻ

സോഷ്യല്‍ മീഡിയയുടെ ഇഷ്ടതാരമാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കേരളത്തിലെ ഏറ്റവും​ പ്രായം കുറഞ്ഞ മേയര്‍ ജീവിതത്തിലെ ആഘോഷങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി ആര്യ രാജേന്ദ്രൻ പങ്കുവച്ച ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധനേടുന്നത്. നാത്തൂൻമാരോടൊപ്പം ഡാൻസ് വീഡിയോയാണ് ആര്യ പങ്കുവച്ചത്.

‘നാത്തൂന്മാരുടെ ഓണം’ എന്ന അടിക്കുറിപ്പോടെയാണ് ഡാൻസ് വീഡിയോ. സെറ്റ് സാരിയുടുത്താണ് ആര്യയുടെ തകർപ്പൻ ഡാൻസ്. സാരിക്കിണങ്ങുന്ന രീതിയിലുള്ള പ്രിന്റഡ് ഹൈനെക്ക് ബ്ലൗസും, കുപ്പിവളകളും സ്റ്റൈൽ ചെയ്തിരിക്കുന്നു. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ നിരവധിപേരാണ് കണ്ടത്.

വിഡിയോ ശ്രദ്ധനേടിയതോടെ നിരവധി കമന്റുകളും എത്തി. ‘ഇത് ഡാൻസ് മൂഡ്’ ആണെന്നാണ് വീഡിയോയ്ക്കു താഴെ ചിലര്‍ കമന്റ് ചെയ്തത്. ആര്യയുടെ ഡാൻസ് നന്നായിട്ടുണ്ടെന്ന രീതിയിലും കമന്റുകൾ എത്തി. ‘ഇതാണ് നാത്തൂനോണം അല്ലേ, ആശംസകൾ’– എന്നും ചിലർ കമന്റ് ചെയ്തു.