എല്ലാ ആണുങ്ങളും ഒരുപോലെയല്ല… യുവതി മുലയൂട്ടുന്നത് കണ്ടപ്പോൾ ക്യാബ് ഡ്രൈവർ ചെയ്തത്….
Posted onAuthorAksaComments Off on എല്ലാ ആണുങ്ങളും ഒരുപോലെയല്ല… യുവതി മുലയൂട്ടുന്നത് കണ്ടപ്പോൾ ക്യാബ് ഡ്രൈവർ ചെയ്തത്….
ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ നല്ല പ്രവൃത്തി ആയിരക്കണക്കിന് ആളുകളുടെ മനസ്സിൽ ഇടം നേടി. യാത്രാവേളയിൽ തന്റെ കുഞ്ഞിന് മുലയൂട്ടേണ്ടി വന്ന ഒരു അമ്മ, ഡ്രൈവർ ചെയ്ത ഒരു ചെറിയ കാര്യം കാരണം വളരെ സന്തോഷത്തോടെ ഇമോഷണലായി തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെക്കുറിച്ചാണ് ഈ വാർത്ത.
ഒരുപാട് സ്ത്രീകൾക്ക് പ്രത്യേകിച്ച് കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് യാത്ര എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. സുരക്ഷിതത്വം, സ്വകാര്യത, മറ്റുള്ളവരുടെ കാഴ്ചപാടുകൾ എന്നിവയൊക്കെ അവരുടെ മാനസികാവസ്ഥയെ വല്ലാതെ ബാധിക്കാറുണ്ട്.യാഷിക റപ്പാരിയ എന്ന യുവതി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ അനുഭവം പങ്കുവച്ചത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി.യാത്ര ചെയ്യുന്നതിനിടെ തന്റെ കുഞ്ഞിന് വിശന്നപ്പോൾ അവൾ മുലയൂട്ടാൻ ശ്രമിച്ചു. ഒരു തുണികൊണ്ട് മറച്ചുകൊണ്ടാണ് അവരത് ചെയ്തതെങ്കിലും ആളുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന ആശങ്കയിൽ അവർ അസ്വസ്ഥയായിരുന്നു.
എന്നാൽ അടുത്ത നിമിഷം അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡ്രൈവർ തന്റെ കാറിന്റെ റിയർ വ്യൂ മിറർ തിരിച്ചു വെച്ചു. പിന്നിലെ സീറ്റ് കാണാത്ത രീതിയിലായിരുന്നു ഡ്രൈവർ കണ്ണാടി തിരിച്ചത്. ആ ഒരൊറ്റ പ്രവർത്തിയിലൂടെ യാഷികയ്ക്ക് യാതൊരു മടിയുമില്ലാതെ കുഞ്ഞിന് മുലയൂട്ടാൻ സാധിച്ചു. ഡ്രൈവറുടെ ഈ പ്രവൃത്തി ആ അമ്മയുടെ മനസ് നിറച്ചു.യഷിക തന്റെ പോസ്റ്റിൽ ഇങ്ങനെ കുറിച്ചു, ‘ഞാൻ കാറിൽ യാത്ര ചെയ്യുമ്പോൾ എൻ്റെ കുഞ്ഞിന് ഭക്ഷണം കൊടുക്കേണ്ടി വന്നു. ഞാൻ പരമാവധി തുണി ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിച്ചുവെങ്കിലും എനിക്ക് അസ്വസ്ഥത തോന്നി. ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ മനോഹരമായ ഒരു കാഴ്ചയാണ് കണ്ടത് – ഡ്രൈവർ റിയർ വ്യൂ മിറർ തിരിച്ചു വച്ചിരിക്കുന്നു. പിന്നിലെ സീറ്റിൽ ഉള്ളതൊന്നും അദ്ദേഹത്തിന് കാണാൻ കഴിയാത്ത രീതിയിലായിരുന്നു അത്. ഇതൊരു ചെറിയ കാര്യം മാത്രമായിരിക്കാം, പക്ഷേ ഇത് എന്നെ സുരക്ഷിതയും സമാധാനവതിയുമാക്കി.
ഇതാണ് ഒരു യഥാർത്ഥ മാന്യൻ.’ഡ്രൈവറുടെ മുഖം വീഡിയോയിൽ കാണിച്ചിട്ടില്ല. എന്നാലും അദ്ദേഹത്തിന്റെ പ്രവൃത്തി പലർക്കും മാതൃകയായി. നിരവധി ആളുകളാണ് അദ്ദേഹത്തെ പ്രശംസിച്ച് കമന്റ് ചെയ്തത്.’ഇതൊക്കെ വായിക്കുമ്പോൾ മനുഷ്യത്വത്തിൽ എനിക്കുള്ള വിശ്വാസം വർദ്ധിക്കുന്നു. എല്ലാ പുരുഷന്മാരും ഒരുപോലെയല്ല’, ഒരാൾ കമന്റ് ചെയ്തു. ‘ഇന്നും നല്ല മനുഷ്യരുണ്ടെന്ന് പറയുമ്പോൾ അത് ഇതുപോലെയുള്ളവരെക്കുറിച്ചാണ്’, മറ്റൊരാൾ കൂട്ടിച്ചേർത്തു.
ഈ സംഭവം സമൂഹത്തിന് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നുണ്ട്. ഇത്തരം ചെറിയ നല്ല പ്രവർത്തികൾ പോലും ആളുകളുടെ മനസ്സിൽ വലിയ മതിപ്പുണ്ടാക്കാൻ സഹായിക്കുമെന്നും, അമ്മമാർക്ക് എവിടെ വെച്ചും മടിയില്ലാതെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ കഴിയുന്ന തരത്തിലുള്ള മാനസിക പിന്തുണ സമൂഹത്തിൽ നിന്നുണ്ടാകണമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
ബ്രിട്ടനിലെ ക്യൂസ് പ്രിന്‍സസ് ഓഫ് വെയില്‍സ് കണ്‍സര്‍വേറ്ററിയില്‍ അതിരൂക്ഷ ഗന്ധമുള്ള പുഷ്പം വിരിഞ്ഞു. ‘ഓള്‍ഡ് സോക്സ്’ (Old Socks Flower) എന്നാണ് ഈ പൂവിന്റെ പേര്. കഴിഞ്ഞ വര്‍ഷം 7 വര്‍ഷത്തിലൊരിക്കല്‍ മാത്രം വിടരുന്ന ടൈറ്റന് ആരം എന്ന പുഷ്പം ഇവിടെ വിരിഞ്ഞത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സ്യൂഡോഹൈഡ്രോസ്മി ഗാബുനെന്സിസ് എന്നാണ് ഈ പുഷ്പത്തിന്റെ ശാസ്ത്രനാമം. ആഫ്രിക്കന്‍ രാജ്യം ഗബോണില്‍ സ്വാഭാവികമായി കാണപ്പെടുന്നതാണ് ഈ പൂവ്. ക്യൂസ് കണ്‍സര്‍വേറ്ററിയിലെ ഓര്‍ക്കിഡ് സെക്ഷനിലാണ് പൂവ് ഇപ്പോള്‍ വിരിഞ്ഞിരിക്കുന്നത്. വംശനാശം Read More…
2025 അവസാനിക്കാൻ ഇനി രണ്ട് മാസം മാത്രം ബാക്കി നിൽക്കെ, ഇപ്പോഴും 2017-ൽ കഴിയുന്ന, സെപ്റ്റംബറിൽ പുതുവത്സരം ആഘോഷിക്കുന്ന, ഒരു വർഷത്തിലെ മാസങ്ങളുടെ എണ്ണം 12-ന് പകരം 13 ആയി കണക്കാക്കുന്ന ഒരു രാജ്യത്തെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? എന്നാൽ അങ്ങനെയൊരു രാജ്യം യഥാർത്ഥത്തിൽ ഉണ്ട്. അതൊരു കെട്ടുകഥയല്ല, ലോക ഭൂപടത്തിലെ ഒരു യഥാർത്ഥ സ്ഥലമാണ്. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, പുരാതന ഗീ’ഇസ് (Ge’ez) അല്ലെങ്കിൽ എത്യോപ്യൻ കലണ്ടർ സമ്പ്രദായം ഉപയോഗിക്കുന്ന ഒരേയൊരു രാജ്യമാണ് Read More…
മുംബൈയിലെ പൊവായയിൽ മൂന്ന് മാസം പ്രായമുള്ള തെരുവ് നായ്ക്കുട്ടിയെ ഏകദേശം ഒരു നിലയോളം ഉയരത്തിൽ നിന്ന് താഴേക്കേറിഞ്ഞു പരിക്കേൽപ്പിച്ച സെക്യൂരിറ്റി ഗാർഡിനെതിരെ കേസെടുത്ത് പോവായ് പോലീസ്. മെയ് 16 ന് ടവർ പാർക്ക്, എമറാൾഡ് ഐൽ, സകിവിഹാർ റോഡിൽ നടന്ന സംഭവത്തെ തുടർന്ന് കൈലാഷ് ഗുപ്ത (56) എന്ന ഗാർഡിനെ പിന്നീട് ഹൗസിംഗ് സൊസൈറ്റി പിരിച്ചുവിടുകയും ചെയ്തു. ടവർ 6 ന് സമീപം വലിയ ശബ്ദം കേട്ടു ഓടിയെത്തിയ കാശിഷ് ധഞ്ജനി എന്ന ഹൗസിങ് സൊസൈറ്റി താമസക്കാരൻ Read More…