Sports

ഒരു ക്ലാസ് പ്ലെയര്‍, ഞാന്‍ നേരിട്ട ഏറ്റവും കടുപ്പക്കാരനായ ബൗളര്‍ അയാളായിരുന്നു; രോഹിത് ശര്‍മ്മ

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഒരു ഡൈനാമിക് ബാറ്റര്‍ മാത്രമല്ല ക്രിക്കറ്റ് ആരാധകന്‍ കൂടിയാണ്. അദ്ദേഹത്തിന് കീഴില്‍ ഇത്തവണ ഇന്ത്യ നാട്ടില്‍ ലോകകപ്പിന് ഇറങ്ങുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. പത്തുവര്‍ഷത്തിന് ശേഷം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഏറ്റവും ഫേവറിറ്റുകളും ഇന്ത്യയാണ്. തിരക്കേറിയ ഷെഡ്യൂളിനിടയില്‍ താന്‍ നേരിട്ട ഏറ്റവും ദുഷ്‌ക്കരമായ ബൗളിംഗ് വെളിപ്പെടുത്തി താരം.താന്‍ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറായി ദക്ഷിണാഫ്രിക്കയുടെ മൂന്‍ താരം ഡെയ്ല്‍ സ്റ്റെയ്നെയാണ് താരം തെരഞ്ഞെടുത്തത്. മികച്ച വേഗതയും ശരിയായ ഏരിയകളില്‍ സ്ഥിരമായി പന്തെറിയാനുള്ള കഴിവും സ്‌റ്റെയ്‌നെ ഒരു ക്ലാസ് കളിക്കാരനാക്കുന്നതായി രോഹിത് പറഞ്ഞു. ”എന്നെ എപ്പോഴെങ്കിലും വെല്ലുവിളിച്ചിട്ടുള്ള ഒരു ബൗളര്‍, ആര്‍ക്കെങ്കിലും എതിരേ കളിക്കുന്നത് ഞാന്‍ ആസ്വദിച്ചിട്ടുണ്ടെങ്കില്‍, അത് ഡെയ്ല്‍ സ്റ്റെയ്ന്‍ എന്ന് പറയും. അയാള്‍ ഒരു ക്ലാസ് പ്ലെയറാണ്, അയാള്‍ക്ക് എല്ലാ കഴിവുകളും ഉണ്ട്. ബൗണ്‍സ് നഷ്ടപ്പെടുത്താത്ത വളരെ വേഗത്തില്‍ സ്വിംഗ് ചെയ്യാന്‍ കഴിയുന്നതുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത എന്ന് ഞാന്‍ കരുതുന്നു. അങ്ങിനെ ചെയ്യാന്‍ കഴിയുന്ന ആളുകള്‍ വളരെ കുറവാണ്. എന്നാല്‍ അദ്ദേഹം അത് സ്ഥിരതയോടെ ചെയ്യുമായിരുന്നു.” രോഹിത് പറഞ്ഞു.ഇന്ത്യന്‍ താരങ്ങളില്‍ വളര്‍ന്നുവരുന്ന പ്രതിഭയായി ശുഭ്മാന്‍ ഗില്ലിനെയാണ് രോഹിത് ചൂണ്ടിക്കാട്ടുന്നത്. യുവ ക്രിക്കറ്റ് താരം അപാരമായ കഴിവുകളുള്ളയാളും വാഗ്ദാനമാണെന്നും പറഞ്ഞു. പലരും അദ്ദേഹത്തെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയായിട്ടാണ് കാണുന്നത്.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രോഹിതിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ 2011 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ രോഹിത് പത്തു വര്‍ഷത്തിന് ശേഷം അതേ ടീമിനെ 2023 ലെ ലോകകപ്പില്‍ നയിക്കുകയാണ്. എല്ലാം ഒരു യക്ഷിക്കഥ പോലെയാണ് താരം കാണുന്നത്.