Featured Good News

‘പെറ്റി മാത്രമല്ല, വേണ്ടിവന്നാൽ മുണ്ടുടുപ്പിക്കാനുമറിയാം’; കേരള പൊലീസ് പൊളി…. വീഡിയോ

ഏത് ആപത്ഘട്ടത്തിലും സഹായിക്കാന്‍ ഒരുക്കമായ സൈന്യമാണ് തങ്ങളുടേതെന്ന് കേരളാ പോലീസ് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അത് എത്ര ചെറിയ കാര്യവും ആയിക്കൊള്ളട്ടെ, പുതുതലമുറയിലെ ​പോലീസ് ഇക്കാര്യത്തില്‍ പൊളിയാണ്. ഇത്തവണ, പെറ്റിയടിക്കാൻ മാത്രമല്ല മോനെ, വേണ്ടിവന്നാൽ മുണ്ടുടുപ്പിക്കാനും എനിക്കറിയാം, പറയുന്നത് കേരള പോലീസാണ്. സംഭവം കേട്ടോളൂ… വീഡിയോ കണ്ടോളൂ…

ഓണാഘോഷത്തിനെത്തിയ ഒരു വിദ്യാർഥിക്ക് മുണ്ടുടുപ്പിച്ച് കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് ഇപ്പോൾ സൈബറിടത്ത് വൈറൽ. കേരള പോലീസിന്റെ മീഡിയ സെൻ്റർ ഈ മുണ്ടുടുക്കലിന്റെ രസകരമായ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് പരിസരത്ത് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന മണ്ണന്തല പോലീസാണ് ഒരു വിദ്യാർഥി മുണ്ട് ഉടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ സഹായഹസ്തവുമായെത്തിയത്. വിദ്യാർത്ഥിക്ക് മുണ്ട് മടക്കി നൽകുന്നതും കര നേരെയാക്കി നൽകുന്നതും വീഡിയോയിൽ കാണാം. ‘ഏത് മൂഡ് ഓണം മൂഡ്’ പാട്ടിനൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.