Hollywood

ജോണിഡെപ്പ് വീണ്ടും സംവിധായകനാകുന്നു; പുതിയ ചിത്രം ‘മോഡി’ ബുഡാപെസ്റ്റില്‍ തുടങ്ങും, കൂട്ടിന് അല്‍പാച്ചിനോയും

ലോസ് ഏഞ്ചല്‍സ്: പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ താരം ജോണി ഡെപ്പ് തന്റെ ഏറ്റവും പുതിയ സിനിമയായ ‘മോഡി’ എന്ന ചിത്രത്തിനായി ഒരുങ്ങുന്നു. ഇറ്റാലിയന്‍ താരം ലൂയിസ റാനിയേരിയും അല്‍ പാച്ചിനോയും അഭിനയിക്കുന്ന ചിത്രം ഡെപ്പ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ്. ചിത്രീകരണം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ആരംഭിച്ചു.

‘ദി ബ്രേവ്’ എന്ന ചിത്രത്തിന് ശേഷം 25 വര്‍ഷം കഴിഞ്ഞാണ് ഡെപ്പ് വീണ്ടും സംവിധായകന്റെ കസേരയിലേക്ക് തിരിച്ചെത്തുന്നത്. 2022-ല്‍ മുന്‍ ഭാര്യ ആംബര്‍ ഹേര്‍ഡിന് എതിരായ അപകീര്‍ത്തികരമായ വിചാരണയ്ക്ക് ശേഷമുള്ള താരത്തിന്റെ ആദ്യവേഷം മാവെനിന്റെ ‘ജീനെ ഡു ബാരി’ എന്ന ചിത്രത്തിലെ ലൂയിസ് 15 ആയിരുന്നു, ഇത് മാധ്യമ കോലാഹലത്തിന് കാരണമായി.

ഒന്നാം ലോകമഹായുദ്ധസമയത്ത് യുദ്ധം നാശം വിതച്ച പാരീസിലെ 48 പ്രക്ഷുബ്ധ മണിക്കൂറുകളാണ് ‘മോഡി’ പറയുന്നത്. തന്റെ ദീര്‍ഘകാല മാനേജരും നിര്‍മ്മാതാവുമായ ബാരി നവിദിയയും അല്‍ പാച്ചിനോയുമാണ് ‘മോഡി’ യുടെ നിര്‍മ്മാണ പങ്കാളികള്‍. നിര്‍മ്മാണ കമ്പനിയായ ഇന്‍ഫിനിറ്റം നിഹിലിന്റെ യൂറോപ്യന്‍ വിഭാഗമായ ഇന്‍ഡോട്ട് ടൂ ആണ് ചിത്രത്തെ പിന്തുണയ്ക്കുന്ന മറ്റൊരു വിഭാഗം. ആന്‍ഡ്രിയ ഇര്‍വോളിനോ, മോണിക്ക ബക്കാര്‍ഡി എന്നിവരുടെ നേതൃത്വത്തിലുള്ള ഇറ്റലിയിലെ ഐഎല്‍ബിഇ ഗ്രൂപ്പും നിര്‍മ്മാതാക്കളായി രംഗത്തെത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര ആര്‍ട്ട് കളക്ടറായ മൗറീസ് ഗംഗനാറ്റിനെയാണ് അല്‍ പാച്ചിനോ അവതരിപ്പിക്കുന്നത്. അന്റോണിയ ഡെസ്പ്ലാറ്റ്, സ്റ്റീഫന്‍ ഗ്രഹാം, ബ്രൂണോ ഗൗറി, റയാന്‍ മക്പാര്‍ലാന്‍ഡ്, ബെഞ്ചമിന്‍ ലാവെര്‍നെ, സാലി ഫിലിപ്സ്, മാറ്റ് വുള്‍ഫ് എന്നിവരാണ് ചിത്രത്തിലെ പുതുതായി ചേര്‍ന്ന അഭിനേതാക്കളുടെ മറ്റ് പേരുകള്‍. ‘ദി മര്‍ച്ചന്റ് ഓഫ് വെനീസ്’ (2004), ‘വൈല്‍ഡ് സലോം’ (2011), ‘സലോമി’ (2013) എന്നിവയില്‍ പ്രവര്‍ത്തിച്ച പാച്ചിനോയും നവിദിയും സഹകരിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. ബുഡാപെസ്റ്റിന് പിന്നാലെ ഇറ്റലിയിലും ഷൂട്ടിംഗുണ്ട്.