സുബ്രഹ്മണ്യപുരത്തിലൂടെ അരങ്ങേറ്റം നടത്തുകയും അനേകം ആരാധകരെ ഉണ്ടാക്കുകയും ചെയ്ത നടിയാണ് സ്വാതി. തമിഴിന് പുറമേ മലയാളത്തിലും ചില ചിത്രങ്ങളില്‍ താരം നായികയായി എത്തി. 2018ല്‍ വിവാഹിതയായ നടി അതിന് ശേഷവും അഭിനയം തുടര്‍ന്നിരുന്നു. എന്നാല്‍ ഭര്‍ത്താവ് വികാസ് വാസുവുമായി അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ഇരുവരും വേര്‍പിരിയുകയാണെന്നും ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഒരു പരിപാടിയ്ക്കിടയില്‍ ഇക്കാര്യത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് താരം മറുപടി പറഞ്ഞു.
അടുത്തിടെ ഒരു സിനിമയുടെ പ്രൊമോഷന് പരിപാടിയില്‍ പങ്കെടുത്ത സ്വാതിയോട് നിങ്ങളുടെ ഭര്‍ത്താവുമായുള്ള വിവാഹമോചന വാര്‍ത്ത സത്യമാണോ അല്ലയോ എന്ന് ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ പോകുന്നില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ”ഞാന്‍ ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ പോകുന്നില്ല. 16-ാം വയസ്സിലാണ് ഞാന്‍ സിനിമയിലെത്തിയത്. സിനിമയില്‍ എങ്ങനെ പെരുമാറണമെന്നും എന്തു പറയണമെന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ ഒരു പ്രൊഫഷണല്‍ നടി എന്ന നിലയില്‍ ഞാന്‍ എല്ലാത്തിനും ചില നിയന്ത്രണങ്ങള്‍ നിശ്ചയിച്ചു. അതനുസരിച്ച് ഈ വിഷയത്തിന് ഇപ്പോള്് പ്രസക്തിയില്ല. മാത്രവുമല്ല എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഞാന്‍ ഒന്നും പറയാന്‍ പോകുന്നില്ല. അതിനാല്‍ നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്കാന് പോകുന്നില്ല.” താരം മറുപടി പറഞ്ഞു.
സ്വാതി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും ഭര്‍ത്താവിന്റെ എല്ലാ ഫോട്ടോകളും ഡിലീറ്റ് ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്നും വേര്‍പിരിഞ്ഞെന്നും വാര്‍ത്തകള്‍ പുറത്തുവരാന്‍ കാരണമായത്. നേരത്തെ, ഹൈദരാബാദ് ടൈംസിന് നല്കിയ അഭിമുഖത്തിലൂം ഇതേ ചോദ്യം സ്വാതി റെഡ്ഡിയോട് ചോദിച്ചിരുന്നു. എന്നാല്‍ അന്നും ഇതേക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. താരത്തിന്റേതായി വരാനിരിക്കുന്ന ‘മന്ത് ഓഫ് മധു’ വിന്റെ പ്രമോഷണല്‍ പരിപാടിക്കായിട്ടാണ് താരം എത്തിയത്. ഒക്ടോബര്‍ 6 നാണ് സിനിമ റിലീസ് ചെയ്യുന്നത്.