ഐശ്വര്യ റായിപ്പോെല തന്നെ സോഷില് മീഡിയയില്‍ ചര്‍ച്ചയായ പേരാണ് ആരാധ്യ. ഐശ്വര്യറായി പങ്കെടുക്കുന്നു പൊതു-സ്വകാര്യ ചടങ്ങുകളില്‍ എല്ലാം ആരാധ്യയെയും ഒപ്പം കൊണ്ടുവരാറുണ്ട്. ഇതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ആരാധ്യയുടെ സ്കൂള്‍ ഫീസിനെക്കുറിച്ചാണ്. രാജ്യത്തെ ഏറ്റവും ചെലവേറിയ സ്കൂളുകളില്‍ ഒന്നിലാണ് ആരാധ്യ പഠിക്കുന്നത്. മുംബൈ ധീരുഭായ് അംബാനി സ്കൂളിലെ വിദ്യാര്‍ഥിയാണ് ആരാധ്യ.
ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെയാണ് സ്കൂളിലെ ഫീസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ധീരുഭായ് അംബാനി ഇന്റര്‍നാഷ്ണല്‍ സ്കൂളില്‍ എല്‍കെജി മുതല്‍ ഏഴാം ക്ലാസ് വരെ 1.70 ലക്ഷം രൂപയാണ് ഫീസ്. 8 മുതല്‍ 10 വെര 4.48 ലക്ഷവും 11,12 ക്ലാസുകളില്‍ 9.65 ലക്ഷം രൂപയുമാണ് ഫീസ്. ഷാരുഖ് ഖാന്റെ മകന് അബ്രാം, സെയ്ഫ് അലി ഖാന്, കരീഷ്മ കപൂര്‍, ചങ്കി പാണ്ഡെ തുടങ്ങിയ അഭിനേതാക്കളുടെ മക്കള്‍ ഈ സകൂളിലാണ് പഠിക്കുന്നത്. സ്കൂളിലെ പരിപാടികളില്‍ ആരാധ്യ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.