Good News

രണ്ടുവയസ്സുകാരിക്കായി നാലു മണിക്കൂര്‍ തെരച്ചില്‍; വളര്‍ത്തുനായയുടെ മേല്‍ കിടന്നുറങ്ങുന്ന നിലയില്‍ കാട്ടില്‍ കണ്ടെത്തി

representational image
ഡ്രോണും ആംബുലന്‍സും പോലീസും അടക്കം വലിയ രീതിയില്‍ തെരച്ചില്‍ നടത്തിയ കാണാതായ രണ്ടുവയസ്സുകാരിയെ കാട്ടില്‍ വളര്‍ത്തുനായയുടെ പുറത്ത് കിടന്നുറങ്ങുന്ന നിലയില്‍ കണ്ടെത്തി. നാല് മണിക്കൂര്‍ നീണ്ട തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. മിഷിഗണില്‍ ഒരു വീട്ടില്‍ നിന്നും കാണാതായ തിയാ ചേസ് എന്ന കുട്ടിയ്ക്ക് വളര്‍ത്തുനായ്ക്കള്‍ സംരക്ഷകരാകുകയാരുന്നു.

വീട്ടിലെ രണ്ടു വളര്‍ത്തുനായ്ക്കളില്‍ ഒരെണ്ണത്തിന്റെ മേല്‍ തലവെച്ച് ഉറങ്ങുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു നായ കുട്ടിക്ക് ശാന്തമായി ഉറങ്ങാന്‍ സൗകര്യത്തിന് കിടന്നുകൊടുത്തപ്പോള്‍ രണ്ടാമത്തെ നായ കുട്ടിയെ ആരും ശല്യം ചെയ്യാതെ കാവലിരുന്നു. മിഷിഗനിലെ റൂറല്‍ ഫെയ്തോണിലുള്ള തന്റെ വീടിന്റെ മുറ്റത്ത് കുട്ടി നായ്ക്കള്‍ക്കൊപ്പം ചെരുപ്പിടാത കളിക്കുന്നതിനിടയിലാണ് കാണാതായത്. കുട്ടിയുടെ അമ്മാവന്‍ അകത്തേക്ക് പോയി ഷൂസ് ഇടാന്‍ കുട്ടിയോട് പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ കുട്ടിയെ കാണാതെ വരികയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് ബ്രൂക്കും സഹോദരനും കുട്ടിക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചു. പോലീസിനെയും ഭര്‍ത്താവിനെയും വിളിക്കുന്നതിന് മുമ്പ് കാല്‍ മണിക്കൂറോളം ഇരുവരും വീടിന് സമീപമുള്ള കാടുകളില്‍ തെരയുകയും ചെയ്തു. എന്നാല്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് പോലീസിനെ വിളിച്ചത്.

തെരച്ചിലിനായി ഡ്രോണുകള്‍, നായ്ക്കള്‍ ടീമുകള്‍, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ എന്നിവയ്ക്കായി പോലീസ് ആഹ്വാനം ചെയ്തു. പട്ടണത്തിലെ ബ്രൂക്കിന്റെ അടുത്ത സമൂഹത്തിലെ അംഗങ്ങള്‍ സ്വന്തം സെര്‍ച്ച് പാര്‍ട്ടി രൂപീകരിച്ചു. ഒടുവില്‍, അര്‍ദ്ധരാത്രിയോടെ, എടിവിയില്‍ തിയയെ തിരയുന്ന ഒരു കുടുംബ സുഹൃത്ത് ഒരു പാതയുടെ അരികില്‍ നിന്ന് ബഡിയെ കണ്ടെത്തുകയായിരുന്നു. അയാള്‍ അടുത്തെത്തിയപ്പോള്‍ കാവലിരുന്ന നായ കുരച്ച് വിളിച്ചുവരുത്തുകയായിരുന്നു.