Movie News

ഉര്‍വശി മാഡം ചോദിച്ചു നീയാണല്ലേ നദികളില്‍ സുന്ദരിയിലെ യമുന ?  പ്രഗ്യ നഗ്ര

നവാഗതനായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെളളാറ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ”നദികളില്‍ സുന്ദരി യമുന” എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പുതിയ നായികയാണ് പ്രഗ്യ നഗ്ര. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആദ്യമായി മലയാള സിനിമയിലേക്ക് ചുവടു വെയ്ക്കുമ്പോള്‍ തന്നെ മലയാളത്തിലെ പ്രിയനടി ഉര്‍വശിയെ കണ്ടു മുട്ടാനും അനുഗ്രഹം വാങ്ങാനും സാധിച്ചെന്ന് പറയുകയാണ് നായിക പ്രഗ്യ നഗ്ര. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശിയോടൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് പ്രഗ്യ പങ്കുവെച്ചത്.

” കൊച്ചിയിലേക്ക് വരുമ്പോള്‍ അതേ ഫ്‌ളൈറ്റില്‍ ഉര്‍വശി മാഡം ഉണ്ടായിരുന്നു. ഞാന്‍ മാഡത്തിന്റെ വലിയൊരു ഫാനാണ്. അവരുടെ അഭിനയം, സംസാര ശൈലിയൊക്കെ എനിക്ക് വളരെയധികം ഇഷ്ടമാണ്. ഞാന്‍ ഉര്‍വശി മാഡത്തിന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു. അവര്‍ വളരെ അദ്ഭുതകരമായ നടിയാണ്. നമ്മള്‍ക്കൊക്കെ പ്രചോദനം തരുന്ന നടിയാണ്. മാഡത്തിനോട് ഞാന്‍ മലയാളം സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. അപ്പോള്‍ മാഡം ചോദിച്ചു ഏത് പടമെന്ന്. നദികളില്‍ സുന്ദരി യമുനയെന്ന ചിത്രമാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ മാഡം ചോദിച്ചു നീയാണല്ലേ നദികളില്‍ സുന്ദരിയിലെ യമുന. എന്നെ അഭിനന്ദനം അറിയിച്ചു. ഉര്‍വശി മാഡത്തിനെ കണ്ടുമുട്ടിയത് വളരെ ഭാഗ്യമായി ഞാന്‍ കരുതുന്നു.” – പ്രഗ്യ നഗ്ര പറയുന്നു.