Oddly News

ടാറ്റ്‌സുകിയുടെ മാംഗ പ്രവചനം ഇത്തവണയും തെറ്റിയില്ല ; ഭൂകമ്പമുണ്ടായില്ലെങ്കിലും ജപ്പാന്‍ സുനാമിഭീതിയിലായി…!

റഷ്യയ്ക്ക് പുറമേ ജപ്പാന്‍, അലാസ്‌ക, ഹവായ്, ന്യൂസിലാന്‍ഡ് തുടങ്ങി അനേകം രാജ്യങ്ങള്‍ക്കാണ് റഷ്യയില്‍ ഉണ്ടായ ശക്തമായ ഭൂചലനം സുനാമി മുന്നറിയിപ്പിന് കാരണമായത്. യുഎസ് ജിയോളജിക്കല്‍ സര്‍വേ 8.7 ആയി തീവ്ര അളന്ന ഭൂകമ്പം പക്ഷേ ഏറ്റവും കൂടുതല്‍ ബാധിച്ചത് ജപ്പാനെയാണ്. ഹോക്കെഡോ, ഹോണ്‍ഷു, ഷിക്കോകു, ക്യുഷു, ഒകിനാവ എന്നിങ്ങനെ അനേകം ഇടങ്ങളിലാണ് മുന്നറിയിപ്പുണ്ടായത്.

ഇതോടെ റിയോ ടാറ്റ്‌സുക്കിയുടെ മാംഗ പ്രവചനം വീണ്ടും ശ്രദ്ധനേടി. ജൂലൈയില്‍ ജപ്പാനില്‍ വന്‍ ഭൂകമ്പവും സുനാമിയും ഉണ്ടാകുമെന്നായിരുന്നു മാംഗ പ്രവചനം. ജൂലൈ 5 ന് സംഭവിക്കും എന്നായിരുന്നു പ്രവചനമെങ്കിലും ആ ദിവസം ഒന്നും സംഭവിക്കാതെ കടന്നുപോയപ്പോള്‍ എല്ലാവരും ആശ്വസിച്ചു. എന്നാല്‍ ബുധനാഴ്ചത്തെ വന്‍ ഭൂചലനം റിയോ ടാറ്റ്സുക്കിയെ വീണ്ടും വെളിച്ചത്തിലേക്ക് കൊണ്ടുവന്നു.

കൃത്യമായ തീയതിയിലല്ലെങ്കിലും അവളുടെ പ്രവചനം സത്യമായി എന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാകുകയാണ്. ഭൂകമ്പം ജപ്പാനെ ബാധിച്ചില്ലെങ്കിലും, ഭീകരമായ ഭൂചലനം ജപ്പാനെ സുനാമി മുന്നറിയിപ്പിന് കാരണമായി. ”റഷ്യന്‍ തീരത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ജപ്പാന്റെ മുഴുവന്‍ തീരത്തും വന്‍തോതിലുള്ള 3 അടി സുനാമി മുന്നറിയിപ്പ്, 2011 ഭൂകമ്പം പ്രവചിച്ച ജാപ്പനീസ് മാംഗ പ്രഡിക്ടര്‍ റിയോ ടാറ്റ്‌സുകി ദി ഫ്യൂച്ചര്‍ ഐ സോ വീണ്ടും ചര്‍ച്ചയാകുകയാണ്.” ഒരാള്‍ കുറിച്ചു.

റിയോ ടാറ്റ്‌സുക്കി സ്വപ്നം കണ്ടതുപോലെ ജൂലൈ 5 ന് ഭീമാകാരമായ ഭൂകമ്പം സംഭവിച്ചില്ല, എന്നിരുന്നാലും, ആളുകളെ റിയോ ടാറ്റ്‌സുകി അത്ഭുതപ്പെടുത്തിയെന്നാണ് പലരും കുറിച്ചത്. 2025 ജൂലൈയില്‍ ജപ്പാനില്‍ വന്‍ ഭൂകമ്പവും സുനാമിയും ഉണ്ടാകുമെന്ന് 90 കളില്‍ തത്സുക്കി ഒരു സ്വപ്നം കണ്ടു. അവള്‍ അതിനെക്കുറിച്ച് ഒരു മാംഗ കോമിക് ബൂക്കില്‍ എഴുതി. അത് പിന്നീട് 2021 ല്‍ പുനഃപ്രസിദ്ധീകരിച്ചു.

”ജപ്പാനും ഫിലിപ്പീന്‍സും തമ്മില്‍ കടലിനടിയില്‍ ഒരു വിള്ളല്‍ തുറക്കും. ജപ്പാന്‍ ഭൂകമ്പം തൊഹോകുവിനെ തകര്‍ക്കും. വന്‍ തിരമാലകള്‍ എല്ലാ ദിശകളിലും ഉയരും. സുനാമി പസഫിക് റിം രാജ്യങ്ങളെ നശിപ്പിക്കും. 2011 മാര്‍ച്ചിലെ ഗ്രേറ്റ് ഈസ്റ്റ് ജപ്പാന്‍ ഭൂകമ്പത്തേക്കാള്‍ മൂന്നിരട്ടി ഉയര്‍ന്ന സുനാമി രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ബാധിക്കും.” പുസ്തകത്തിന്റെ ഒരു ഭാഗത്ത് ടാറ്റ്‌സുക്കി എഴുതി.

2011-ലെ കിഴക്കന്‍ ജപ്പാന്‍ ഭൂകമ്പത്തെ കുറിച്ച് അവള്‍ പ്രവചിച്ചിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പവും 130 അടി ഉയരത്തില്‍ സുനാമി തിരമാലകളും സൃഷ്ടിച്ചു. ഇതോടെയാണ് ടാറ്റ്‌സുകിയും മാംഗ പ്രവചനവും ആദ്യം ശ്രദ്ധ നേടിയത്. രണ്ടാമതും ടാറ്റ്‌സുകിയുടെ മാംഗാ ബുക്കിലെ പ്രവചനം സത്യമായെന്നാണ് പലരും കരുതുന്നത്. അഭിനവ ബാബാവെംഗ എന്നാണ് ടാറ്റ്‌സുകിയെ ഇപ്പോള്‍ അറിയപ്പെടുന്നത് തന്നെ.