പരിനിതി ചോപ്രയുടെ വിവാഹ ആഘോഷത്തിലാണ് ബോളിവുഡ്. ഇന്ന് ഉദയപൂരില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ പരിനീതിയും രാഷ്ട്രീയ നേതാവായ രാഘവ് ചദ്ദയുമായുള്ള വിവാഹം നടക്കും. എന്നാല്‍ ഒരു രാഷ്ട്രീയക്കാരനെ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് പരിനീതി മുമ്പ് പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ജബരിയ ജോഡി എന്ന ചിത്രത്തിന്റെ പ്രമോഷനിടയ്ക്കാണ് പരിനീതി ഇത് പറഞ്ഞത്. ഒരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടോ എന്നതായിരുന്നു ചോദ്യം. വേറെ എത്ര നല്ല ഓപ്ഷന്‍സ് ഉണ്ട്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ല ഒരിക്കലും ഇല്ല എന്നതായിരുന്നു പരിനീതിയുടെ പ്രതികരണം. ഇതിന് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മേയിലായിരുന്നു രാഘവുമായുള്ള വിവാഹനിശ്ചയം നടന്നത്.
അതേ അഭിമുഖത്തില്‍ തന്നെ തന്റെ ജീവിത പങ്കാളിക്ക് ആവശ്യമായ മൂന്നു ഗുണങ്ങളെക്കുറിച്ചും പരിനീതി പറയുന്നുണ്ട്. തമാശ പറയുന്നയാളായിരിക്കണം, നല്ല ഗന്ധമുണ്ടായിരിക്കണം, തന്നെ ബഹുമാനിക്കുന്ന ആളായിരിക്കണം എന്നാണ് പരിനീതി പറഞ്ഞത്.
നിലവില്‍ സിനിമയിലും പരസ്യങ്ങളിലുമായി അവര്‍ ഏറ്റെടുത്ത എല്ലാ ജോലികളും പൂര്‍ത്തിയാക്കി എന്നതാണ് റിേപ്പാര്‍ട്ടുകള്‍. മിഷന് റാണി ഗഞ്ചാണ് പുറത്തിറങ്ങാനുള്ള പരിനീതിയുടെ അടുത്ത ചിത്രം