Celebrity

അമ്മ ലോകത്തെ അതിസുന്ദരി, അതുപോലെ മകളും; പൂക്കള്‍ ബിക്കിനിയില്‍ മോണിക്കാ ബല്ലൂക്കിയുടെ മകള്‍ ദേവാ കാസലും

ജീവിച്ചിരിക്കുന്ന ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളില്‍ ഒരാളാണ് മോണിക്ക ബെല്ലൂച്ചി. 58 കാരിയായ നടിയ്ക്ക് പ്രായമാകുയാണെന്ന ചിന്ത തീരെയില്ല. ഗ്ലാമറസ്, സല്‍ട്രി, ബോള്‍ഡ് ഫോട്ടോകള്‍ കൊണ്ട് അവര്‍ ആരാധകരെ നിശബ്ദരാക്കിക്കൊണ്ടേയരിക്കുകയാണ്. പലപ്പോഴും മോഹന ചിത്രങ്ങളിലൂടെ ആരാധകരെ മയക്കുന്ന ജാലവിദ്യയിലൂടെ തന്നെ നീങ്ങുകയാണ് മകള്‍ 18 കാരി ദേവാ കാസലൂം.

മോണിക്ക ബെല്ലൂച്ചിയുടെയും ഫ്രഞ്ച് നടന്‍ വിന്‍സെന്റ് കാസലിന്റെയും മകള്‍ ദേവാ കാസല്‍ മോഡലിംഗിലേക്ക് പ്രവേശിച്ചിട്ട് കാലമേറെയായി. 14 വയസ്സുള്ളപ്പോള്‍ ഡോള്‍സ് ആന്റ് ഗബ്ബാനയ്ക്ക് വേണ്ടിമോഡലിംഗ് അരങ്ങേറ്റം നടത്തിയ താരം 2021 ജൂലൈ ലക്കത്തിനായി ദേവാ കാസല്‍ അമ്മയുമായി ഇറ്റാലിയന്‍ വോഗിന്റെ ഒരു കവര്‍ പങ്കിട്ടു. ഒരേപോലെയുള്ള മുടിയും മേക്കപ്പും ഉള്ള കറുത്ത ഡോള്‍സ് ആന്റ് ഗബ്ബാന വസ്ത്രങ്ങള്‍ ധരിച്ചാണ് അമ്മയും മകളും കണ്ടത്. മോഡലിംഗില്‍ അരങ്ങേറ്റം കുറിച്ച താരം സ്വന്തം പാതവെട്ടി മാതാവിനെ പോലെ തന്നെ ഒരു വിജയകരമായ മോഡലായി മാറിയിരിക്കുകയാണ്.

മാതാവിനെ പോലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുളായി മകളും മാറിയിട്ടുണ്ട്. പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ബിക്കിനി ധരിച്ച്, ശരീരത്തിന്റ വടിവഴകുകള്‍ പ്രദര്‍ശിപ്പിച്ച് കണ്ണാടിക്ക് മുന്നില്‍ പോസ് ചെയ്ത ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. ചുവന്ന കവിളുകളും തിളങ്ങുന്ന ചുവന്ന ലിപ്സ്റ്റിക്കില്‍ അതിസുന്ദരിയായി കാണപ്പെടുന്നു. അമ്മയെപ്പോലെ മകളും എന്ന പഴഞ്ചൊല്ലിന്റെ ഓരോ ഇഞ്ചും തെളിയിക്കുന്ന അവളുടെ നീണ്ട ചുരുണ്ട മുടിക്ക് ദേവ ഒരു കൂട്ടം പൂക്കള്‍ ഒരു അക്‌സസറിയായി ഉപയോഗിച്ചു.

വണ്ടര്‍ലാന്‍ഡ് മാഗസിന് വേണ്ടി ഫോട്ടോഗ്രാഫര്‍ എലന്‍ വോണ്‍ അന്‍വെര്‍ത്ത് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 2020 നവംബറില്‍ മോണിക്ക ബെല്ലൂക്കിയുടെ വോഗ് ഫോട്ടോഷൂട്ട് കണ്ടിട്ടുള്ളവര്‍ക്ക് മാതാവിന്റെ പുഷ്പ വസ്ത്രം ഓര്‍മ്മിക്കാന്‍ കഴിയും. ഏറെക്കുറെ അതിനെ അനുസ്മരിപ്പിക്കുന്നതാണ് ദേവയുടേയും ഫോട്ടോ.