Sports

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ടീമിലും ഉള്‍പ്പെടുത്തിയില്ല ; സഞ്ജുസാംസന്റെ പ്രതികരണം ഇങ്ങിനെ

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ തന്റെ വികാരം പ്രകടിപ്പിച്ച് സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ എത്തി.

രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവത്തിലും രവിചന്ദ്രന്‍ അശ്വിന്റെ അപ്രതീക്ഷിത തിരിച്ചുവരവിലും ഇന്ത്യ കെഎല്‍ രാഹുലിനെയും ഇഷാന്‍ കിഷനെയും വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകളായി തിരഞ്ഞെടുത്തു. സഞ്ജുവിനെ പരിഗണിക്കാനും കൂട്ടാക്കിയില്ല.

ഇതിന് പിന്നാലെ സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. ‘ അത് അതാണ്. ഞാന്‍ മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിക്കുന്നു.’ താരം സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള രണ്ട് വ്യത്യസ്ത ടീമുകളെയാണ് തെരഞ്ഞെടുത്തത്.

രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ആദ്യ രണ്ട് ഏകദിനങ്ങളില്‍ വിശ്രമം അനുവദിച്ചപ്പോള്‍, രവിചന്ദ്രന്‍ അശ്വിനെ ഉള്‍പ്പെടുത്തി മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനത്തിനായി ഇന്ത്യ പൂര്‍ണ കരുത്തുള്ള ടീമിനെയും ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.