മോഷണമുതല്‍ ഇട്ട് നല്ല കലക്കന്‍ സെല്‍ഫിയെടുത്ത് കൂട്ടത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് അയച്ചുകൊടുത്തത് വിനയായി മാറി. യുകെയിലെ ഒരു മുന്‍ ജ്വല്ലറി സ്റ്റോര്‍ മാനേജര്‍ക്ക് 28 മാസത്തെ തടവ് ശിക്ഷ ലഭിച്ചു. ഹാംബുര്‍ഗ് പോലീസിന്റേതാണ് നടപടി. 39 കാരിയായ ലൂസി റോബര്‍ട്ട്‌സ് ഒരു വലിയ ജ്വല്ലറിഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു.
കടയില്‍ ജോലി ചെയ്തിരുന്ന സമയത്ത് കുറേശ്ശെ ആഭരണങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംശയിച്ച സഹപ്രവര്‍ത്തകരോട് വീട്ടിലിരുന്ന ജോലി ചെയ്യുമെന്നും വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റുകയാണെന്നുമായിരുന്നു മറുപടി. എന്നാല്‍ ജോലി ഉപേക്ഷിച്ച് ഇവര്‍ അവധിക്ക് പോയതോടെയാണ് ആഭരണങ്ങള്‍ എവിടേയ്ക്കാണ് പോയതെന്ന് സഹപ്രവര്‍ത്തകര്‍ക്ക് മനസ്സിലായത്.
തന്റെ മുന്‍ സഹപ്രവര്‍ത്തകര്‍ക്ക് ഒരു ക്രൂയിസില്‍ നിന്ന് സെല്‍ഫികള്‍ അയയ്ക്കാന്‍ തുടങ്ങി. കടയില്‍ നിന്ന് എടുത്ത സാധനങ്ങള്‍ ധരിച്ചായിരുന്നു ഫോട്ടോകള്‍. പിടിയിലായതോടെ തന്റെ തൊഴിലുടമയില്‍ നിന്ന് സ്റ്റോക്ക് മോഷ്ടിച്ചതായി റോബര്‍ട്ട്‌സ് ആദ്യം നിഷേധിച്ചു. ഒരു സഹപ്രവര്‍ത്തകനില്‍ നിന്ന് കുറച്ച് ആഭരണങ്ങള്‍ കടം വാങ്ങിയെന്നായിരുന്നു മറുപടി. പിന്നീട് മോഷണക്കുറ്റം സമ്മതിച്ചു.
ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ വച്ചാണ് റോബര്‍ട്ട്‌സിനെ പോലീസ് അറസ്റ്റ് ചെയ്തത്. അവളുടെ സ്യൂട്ട്‌കേസില്‍ കൂടുതല്‍ കവര്‍ച്ച ചെയ്യപ്പെട്ട ചരക്കുകളോടൊപ്പം ‘ഗണ്യമായ അളവില്‍ മോഷ്ടിച്ച ആഭരണങ്ങള്‍’ കണ്ടെത്തി. അറസ്റ്റില്‍ നിന്നുള്ള ബോഡി ക്യാമറ ഫൂട്ടേജില്‍ റോബര്‍ട്ട്‌സ് കൂടുതല്‍ ആഭരണങ്ങള്‍ നീക്കം ചെയ്യുന്നതായി കാണിക്കുന്നു.




