അസാധാരണമായ അക്രോബാറ്റിക് സ്റ്റണ്ട് കാട്ടി ശിവ എന്ന യുവാവ് ഇന്റര്‍നെറ്റില്‍ തരംഗമായി മാറുന്നു. ശിവയുടെ കാളിസ്തെനിക്സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ അമ്പരപ്പിക്കുകയാണ്. കിണറിന്റെ ഉള്ളില്‍ കാലിലെയും കയ്യിലെയും വിരലുകളില്‍ ബാലന്‍സ് ചെയ്ത് കിടക്കുക. ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്ന ഈ വീഡിയോകള്‍ അയാളെ സെന്‍സേഷനാക്കി മാറ്റി.
ഇപ്പോള്‍ വൈറലായിരിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം റീലില്‍, ശിവ അമ്പരപ്പിക്കുന്ന ഒരു സ്റ്റണ്ട് ചെയ്യുന്നു – കൈ വിരലുകളും കാല്‍ വിരലുകളും മാത്രം കിണറിന്റെ ഭിത്തിയില്‍തൊട്ട് ആഴത്തിലുള്ള കിണറിന്റെ മുകളില്‍നിന്ന് താഴേയ്ക്ക് സ്‌കെയില്‍ ചെയ്യുന്നു. കിണറിലെ വെള്ളത്തില്‍ മുങ്ങി അടിത്തട്ട് വരെയെത്തി, തിരിച്ചും അതുപോലെ കൈകാല്‍ വിരലുകള്‍ കിണറിന്റെ ഭിത്തികളില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട്, അവന്‍ അനായാസമായി മുകളിലേക്ക് കയറുന്ന ത്രസിപ്പിക്കുന്ന വീഡിയോണ് കാണുന്നത്.
വായുവില്‍ ചുറ്റിക്കറങ്ങുമ്പോള്‍ സ്‌പൈഡര്‍മാനെ അനുസ്മരിപ്പിക്കുന്നു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 3.8 ദശലക്ഷം കാഴ്ച്ചകള്‍ നേടുകയും ഉപയോക്താക്കളെ വിസ്മയിപ്പിക്കുകയും ചെയ്തു. മനസ്സിനെ ത്രസിപ്പിക്കുന്ന മറ്റൊരു റീലില്‍, ശിവന്‍ അതേ കിണറ്റിന് മുകളില്‍ തൂങ്ങിക്കിടക്കുന്നതായി കാണപ്പെടുന്നു.
നല്ല പ്രതികരണവും കിട്ടുന്നുണ്ട്. ”ഇത് എഐ അമേസിംഗ് ഉപയോഗിച്ച് സൃഷ്ടിച്ച ഫോട്ടോയാണെന്ന് ഞാന്‍ കരുതി,” മറ്റൊരാള്‍ പറഞ്ഞു. ”1000 ലൈക്ക് ബട്ടണ്‍ ഉണ്ടെങ്കില്‍, ഞാന്‍ അത് അമര്‍ത്തും.” മൂന്നാമത്തെ ഉപയോക്താവ് കമന്റ് ചെയ്തു.




