പ്രേതബാധയേറ്റതിന് ചാരിറ്റി ഷോപ്പിലേക്ക് രണ്ടുതവണ തിരിച്ചയച്ച ഒരു കൊച്ചു പെണ്‍കുട്ടിയുടെ ‘ശപിക്കപ്പെട്ട’ ഛായാചിത്രം ഒരു ഓണ്‍ലൈന്‍ ലേലത്തില്‍ 1,680ലധികം പൗണ്ട് വിലയ്ക്ക് വിറ്റു.
ഈസ്റ്റ് സസെക്സ് ചാരിറ്റി ഷോപ്പില്‍ ‘അവള് തിരിച്ചെത്തി! രണ്ട് തവണ വിറ്റ് രണ്ട് തവണ തിരിച്ചെത്തി! നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?’ എന്ന് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയതോടെ ചിത്രം വൈറലായി.
ഓഗസ്റ്റില്‍ ഹേസ്റ്റിംഗ്സ് അഡൈ്വസ് ആന്‍ഡ് റെപ്രസന്റേഷന്‍ സെന്ററില്‍ നിന്ന് ഈ ഛായാചിത്രം അവസാനമായി വാങ്ങിയത് സോയി എലിയട്ട് ബ്രൗണ്‍ ആയിരുന്നു.
വാങ്ങിയതിന് ശേഷം ഒരു അജ്ഞാത ‘കറുത്ത രൂപം’ തന്നെ പിന്തുടരുന്നു എന്നാരോപിച്ച് പെയിന്റിംഗ് കടയിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തുവെന്ന് അവര്‍ ഐടിവിയുടെ ദിസ് മോര്ണിംഗിനോട് പറഞ്ഞു.
ഈ പെയിന്റിംഗ് മൂന്നാം തവണയും വിറ്റുപോയോ എന്നറിയാന്‍ മിസ് എലിയറ്റ്-ബ്രൗണ്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഹേസ്റ്റിംഗ്സ് അഡൈ്വസ് ആന്‍ഡ് റെപ്രസന്റേഷന്‍ സെന്ററിലേക്ക് എത്തിയിരുന്നു.