Celebrity Featured

ദീപിക പദുക്കോണുമായി രണ്ടുവര്‍ഷം പ്രണയം; ബ്രേക്കപ്പ്; ഇപ്പോള്‍ തന്നെ അറിയുകയേ ഇല്ല: മുസമ്മില്‍ ഇബ്രാഹീം

നടി ദീപിക പദുക്കോണുമായി രണ്ടുവര്‍ഷം പ്രണയത്തിലായിരുന്നുവെന്ന് നടന്‍ മുസമ്മില്‍ ഇബ്രാഹിം. ഇരുവരുടേയും മോഡലിംഗ് കാലത്താണ് തങ്ങള്‍ കണ്ടുമുട്ടിയതെന്നും താന്‍ താരപദവിയിലേക്ക് ഉയര്‍ന്നപ്പോള്‍ അവള്‍ തനിക്കൊപ്പം ഉണ്ടയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ ബന്ധം ബ്രേക്കപ്പ് ആയെന്നും പിന്നീടുള്ള നടിയുടെ ഉയര്‍ച്ചയില്‍ തനിക്ക് അസൂയയില്ലെന്നും താരം പറഞ്ഞു.

ബോംബെയില്‍വെച്ചായിരുന്നു ആദ്യ കണ്ടുമുട്ടല്‍. അന്ന് ഞാന്‍ ഒരു താരമായിരുന്നു, അവര്‍ വളര്‍ന്നുവരുന്ന മോഡലും. തന്റെ ആദ്യത്തെ സീരിയസ് റിലേഷന്‍ഷിപ്പായിരുന്നു. അതിനുമുമ്പ് എനിക്ക് ഒരു മോശം ബന്ധമുണ്ടായിരുന്നു. പ്രകാശ് പദുക്കോണിന്റെ മകള്‍ ആയതിനാല്‍ ദീപിക വലിയ ആത്മവിശ്വാസം ഉള്ളയാളായിരുന്നു. അവര്‍ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും പിന്നീട് ബ്രേക്കപ്പിലേക്ക് പോയി. ഇപ്പോള്‍ വലിയ താരമായി ഉയര്‍ന്നപ്പോള്‍ ദീപിക തന്നെ അറിയുകയേ ഇല്ല.

വേര്‍പിരിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹശേഷം തങ്ങള്‍ പിന്നീട് സംസാരിച്ചിട്ടില്ലെന്നും മുസമ്മില്‍ പറഞ്ഞു. ‘ഞങ്ങള്‍ രണ്ടുപേരും കുട്ടികളായിരിക്കുമ്പോള്‍, മഴയത്ത് റിക്ഷയില്‍ ഡേറ്റിംഗിന് പോകും. അത് വളരെ ക്യൂട്ട് ആയിരുന്നു. പിന്നീട് ഞാന്‍ ഒരു കാര്‍ വാങ്ങി. അന്ന് അവളെക്കാള്‍ കൂടുതല്‍ പണം സമ്പാദിച്ചു. ഞങ്ങള്‍ രണ്ടുപേര്‍ക്കും അധികം പണമില്ലായിരുന്നു, പക്ഷേ ഞങ്ങള്‍ വളരെ സന്തോഷമുള്ളവരായിരുന്നു. എന്റെ അമ്മ അവരെ ഒരുപാട് സ്നേഹിച്ചിരുന്നു.

അവളുടെ വളര്‍ച്ച കാണുന്നതില്‍ തനിക്ക് ഒരിക്കലും അസൂയ തോന്നിയിട്ടില്ലെന്നും പക്വതയോടെ ഇപ്പോള്‍ നന്നായി പ്രവര്‍ത്തിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്‍വീര്‍ സിങ്ങില്‍ ദീപികയ്ക്ക് സ്നേഹനിധിയായ ഒരു ഭര്‍ത്താവിനെ കിട്ടിയെന്നും പറഞ്ഞു. ഇരുവര്‍ക്കും ഇപ്പോള്‍ ദുവാ എന്ന ഒരു കുട്ടിയു മുണ്ട്.

2003-ല്‍ ഗ്ലാഡ്രാഗ്‌സ് മാന്‍ഹണ്ട് ഇന്ത്യ മത്സരത്തില്‍ മുസമ്മില്‍ മിസ്റ്റര്‍ ഇന്ത്യയായി വിജയിച്ചു. അപ്പോഴാണ് ദീപികയെ പരിചയപ്പെടുന്നത്. 2004-ല്‍ കലാപത്തെത്തുടര്‍ന്ന് കശ്മീരില്‍ നിന്ന് കുടുംബത്തെ മുംബൈയിലേക്ക് മാറ്റേണ്ടി വന്നു. 2007ല്‍ ധോഖയിലൂടെ നാ യകനായി അരങ്ങേറ്റം കുറിച്ചു. 2009-ല്‍ അദ്ദേഹം ഹോണ്‍ ‘ഓകെ’ പ്ലീസ്സ് എന്ന ചിത്രത്തിലും 2012-ല്‍ വില്‍ യു മാരി മീ? എന്ന ചിത്രത്തിലും അഭിനയിച്ചു. 2013-ല്‍ രണ്‍ബീര്‍ കപൂ റും ദീപികയും അഭിനയിച്ച യേ ജവാനി ഹേ ദീവാനി എന്ന ചിത്രത്തിലെ ആദിത്യ റോയ് കപൂറിന്റെ വേഷത്തിനായി ആദ്യം തിരഞ്ഞെടുത്തത് അദ്ദേഹത്തെയായിരുന്നു. എന്നാല്‍ പിന്നീട് ഈ അവസരം പോയി.

Leave a Reply

Your email address will not be published. Required fields are marked *