Fitness

ഫാസ്റ്റ് ഫുഡിന് അടിമ: ഒടുവിൽ 124കിലോ ഭാരം കുറച്ചു, ജീവിതം മാറ്റിമറിച്ച ആ ഹോബി പങ്കുവെച്ച് യുവാവ്

ഇന്ന് യുവാക്കളിൽ മിക്കവരും നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് അമിതവണ്ണം. ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗം തന്നെയാണ് ഇതിൽ ഭൂരിഭാഗം ആളുകളെയും അമിത വണ്ണത്തിലേക്ക് നയിക്കുന്നത്. അതിനാൽ കൃത്യമായ ഡയറ്റും വ്യായാമവും ഉണ്ടെങ്കിൽ മാത്രമേ ഈ അവസ്ഥയിൽ നിന്ന് പുറത്തുകടക്കുക സാധ്യമാകൂ.

ഇത്തരത്തിൽ ഏകദേശം 490 പൗണ്ട് (222 കിലോഗ്രാം) ഭാരമുണ്ടായിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒഹായോയിൽ നിന്നുള്ള വ്യക്തിയാണ് 36 കാരനായ റയാൻ ഗ്രെവെൽ. ഇപ്പോഴിതാ സൈക്ലിംഗിലൂടെയും ഭക്ഷണക്രമത്തിലെ മാറ്റങ്ങളിലൂടെയും തന്റെ ശരീരഭാരത്തിന്റെ പകുതിയിലധികം താൻ എങ്ങനെയാണു കുറച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗ്രെവെൽ ഇപ്പോൾ.

കടുത്ത ഫാസ്റ്റ് ഫുഡ്‌ അടിമയായിരുന്ന ഗ്രെവെൽ തുടക്കത്തിൽ നടത്തത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും ഭാരം കാരണം കാൽമുട്ടുകളിലെ ആയാസം അസഹനീയമായി. ഇത് 2023 മെയ് 6 ന് ഒരു സൈക്കിൾ വാങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഇത് അദ്ദേഹത്തിന്റെ സൈക്ലിംഗ് യാത്രയുടെ തുടക്കമായി.

സൈക്ലിംഗിനോടുള്ള ഗ്രെവെലിന്റെ പ്രതിബദ്ധതയും, കലോറി എണ്ണലും, പ്രോട്ടീൻ ഉപഭോഗത്തിലുള്ള ശ്രദ്ധയും, ശരീരഭാരം ഗണ്യമായി കുറയാൻ കാരണമായി, ഇത് അദ്ദേഹത്തിന്റെ ഭാരം ഏകദേശം 275 പൗണ്ടായി (124 കിലോഗ്രാം) കുറച്ചു. “സൈക്ലിംഗ് എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു” എന്ന തലക്കെട്ടിലുള്ള ഒരു റെഡ്ഡിറ്റ് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.

തന്റെ മുൻകാല ജീവിതശൈലിയെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. “2023 ജനുവരിയിൽ എന്റെ ഭാരം 487 പൗണ്ട് ആയിരുന്നു. എനിക്ക് 34 വയസ്സായിരുന്നു., ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു അന്നുണ്ടായത്. എന്റെ ആരോഗ്യം ശരിയാക്കൂ, അല്ലെങ്കിൽ എനിക്ക് ചെറിയ ആയുസ്സെ ഉണ്ടാവുകയുള്ളൂ എന്ന് ഞാൻ മനസ്സിലാക്കി. ഞാൻ കൂടുതൽ നടക്കാനും നല്ല ഭക്ഷണം കഴിക്കാനും തുടങ്ങി. എന്റെ ഏറ്റവും ഉയർന്ന സമയത്ത് ഞാൻ എത്ര കലോറി കഴിച്ചിരുന്നുവെന്ന് എനിക്കറിയില്ല, പക്ഷേ ആ ഭാരം നിലനിർത്തുകയോ വർദ്ധിപ്പിക്കുകയോ ചെയ്യുന്നത് വളരെയധികം അപകടം ആയിരുന്നെന്ന് ഞാൻ കരുതുന്നു. അതിനാൽ വറുത്ത ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ, മദ്യം മുതലായവ ഞാൻ ഒഴിവാക്കി”.

“എനിക്ക് വേദനയുണ്ടായിരുന്നു. പ്രത്യേകിച്ച് കാൽമുട്ടുകളിൽ. കാൽമുട്ടുകളിൽ ഉണ്ടാകുന്ന ആഘാതം കുറവായതിനാൽ സൈക്കിൾ ഓടിക്കാൻ ആരോ നിർദ്ദേശിച്ചു. മെയ് മാസത്തോടെ എനിക്ക് 70 പൗണ്ട് കുറഞ്ഞു, അത് വളരെ ഭീകരമായിരുന്നു., കാരണം ഞാൻ ഒരിക്കലും അങ്ങനെ ഭാരം കുറച്ചിട്ടില്ല,” അദ്ദേഹം റെഡ്ഡിറ്റിൽ പങ്കുവെച്ചു.

“ഇന്ന് എന്റെ ഭാരം 212 പൗണ്ട്. അതെ, എനിക്ക് 275 പൗണ്ട് കുറഞ്ഞു, എനിക്ക് ഇതുവരെ 100% എത്താൻ കഴിഞ്ഞിട്ടില്ല. ഞാൻ വിചാരിച്ചതിലും വളരെ വേഗത്തിലാണ് ഇത് സംഭവിച്ചത്. ഇതെല്ലാം സംഭവിക്കാൻ കാരണമായത് സൈക്കിളിംഗ് ആണ്. എന്റെ വയറിനും തുടകൾക്കും ചുറ്റും അയഞ്ഞതും അധികവുമായ ചർമ്മമുണ്ട്. ഈ വർഷം നവംബറിൽ ഞാൻ അത് നീക്കം ചെയ്യും,” അദ്ദേഹം റെഡ്ഡിറ്റിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *