കറുത്തുപോകാതിരിക്കാന്‍ സൂര്യപ്രകാശത്തില്‍ നിന്നും വര്‍ഷങ്ങളോളം അകന്നുനിന്ന യുവതി ഒടുവിവില്‍ വൈറ്റമിന്‍ ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന ഗുരുതരമായ ഓസ്റ്റിയോപൊറോസിസ് അവസ്ഥയില്‍ വലയുന്നു. ചൈനയിലെ ചെങ്ഡുവിലുള്ള 48 കാരിയായ ഒരു സ്ത്രീയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വൈറ്റമിന്‍ ഡി കുറഞ്ഞ് അസ്ഥികള്‍ ദുര്‍ബ്ബലമാകുന്ന അവസ്ഥയിലാണ് യുവതിയുള്ളത്. ഇതുമൂലം കിടക്കയില്‍ മറിഞ്ഞുംതിരിഞ്ഞും കിടക്കുന്നത് പോലും ഇവരുടെ വാരിയെല്ലുകളും മറ്റും ഒടിയാന്‍ കാരണമായി.
ലളിതമായ ചലനങ്ങള്‍ പോലും ഇവര്‍ക്ക് പ്രശ്‌നമായി മാറിയിരിക്കുകയാണ്. പരമ്പരാഗത ചൈനീസ് മെഡിസിന്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ സിന്‍ഡു ഹോസ്പിറ്റലിലെ അറ്റന്‍ഡിംഗ് ഫിസിഷ്യന്‍ ഡോ. ലോംഗ് ഷുവാങ് ആണ് കേസ് വെളിപ്പെടുത്തിയത്. സൂര്യതാപം മൂലം തൊലി ഇരുളുന്നതും ചുരുങ്ങുന്നതും ഭയന്ന് വര്‍ഷങ്ങളോളം സൂര്യപ്രകാശം ശരീരത്ത് ഏല്‍ക്കുന്നത് ഇവര്‍ ചെറുപ്പം മുതല്‍ ഒഴിവാക്കിയിരുന്നു.
പലപ്പോഴും സുന്ദരമായ ചര്‍മ്മത്തിന് മുന്‍ഗണന നല്‍കുന്ന ചൈനയുടെ സൗന്ദര്യ നിലവാരങ്ങളാല്‍ നയിക്കപ്പെടുന്ന സാഹചര്യം മുന്‍നിര്‍ത്തി കുട്ടിക്കാലം മുതല്‍ തന്നെ സ്ത്രീ കടുത്ത വെയില്‍ ഒഴിവാക്കല്‍ ആരംഭിച്ചതായി ഡോ. ലോംഗ് പങ്കുവെച്ചു. സംരക്ഷണ വസ്ത്രങ്ങള്‍ ധരിക്കുക, സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക എന്നിവയെല്ലാം വിറ്റാമിന്‍ ഡിയുടെ അളവ് വളരെ കുറയാന്‍ കാരണമായി. തല്‍ഫലമായി, അവളുടെ അസ്ഥികള്‍ ദുര്‍ബലമായി, കിടക്കയില്‍ തിരിഞ്ഞ് കിടന്നാല്‍ പോലും അസ്ഥികള്‍ക്ക് ഒടിവ് സംഭവിച്ചു. വാരിയെല്ലുകള്‍ വരെ ഒടിഞ്ഞു.
ചെറിയ ചലനങ്ങള്‍ പോലും എല്ല് ഒടിയുന്ന അവസ്ഥ എത്തിയതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം, പരിശോധനകളില്‍ വിറ്റാമിന്‍ ഡിയുടെ അളവ് വളരെ കുറവാണെന്ന് കാണിച്ചു, ഇത് ഗുരുതരമായ ഓസ്റ്റിയോപൊറോസിസിന് കാരണമാവുകയും ചെയ്തു. എല്ലുകളുടെ ആരോഗ്യത്തിനും കാല്‍സ്യം ആഗിരണത്തിനും ആവശ്യമായ വിറ്റാമിന്‍ ഡി സമന്വയത്തിന് സൂര്യപ്രകാശം നിര്‍ണായകമാണ്. ദീര്‍ഘനേരം വെയില്‍ കൊള്ളാതിരിക്കുന്നത് എല്ലുകള്‍ ദുര്‍ബലമാകാനും പ്രതിരോധശേഷി കുറയാനും ഇടയാക്കും.
ചൈനയില്‍, സൂര്യനില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ സ്ത്രീകള്‍ വിസറുകള്‍, കയ്യുറകള്‍, യുവി തടയുന്ന വസ്ത്രങ്ങള്‍ എന്നിവ പോലുള്ള വിപുലമായ രീതിയില്‍ ഉപയോഗിക്കുന്നതിനാല്‍, തീവ്രമായ സൂര്യ സംരക്ഷണ പ്രവണതകള്‍ വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ അമിതമായ സൂര്യപ്രകാശം ഒഴിവാക്കുന്നത് ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നു.