കാണുന്നതെന്തും വിശ്വസിക്കരുതെന്ന് നാം പറയാറുണ്ട്. അതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ രസകരമായ ഒരു വീഡിയോ. മിടുക്കികളായ രണ്ട് പെൺകുട്ടികൾ ഒരു തെരുവിലൂടെ നടക്കുകയും ഈ സമയം ഒരു ചായക്കടയിൽ ചായ കുടിക്കാൻ കയറുകയും തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് വീഡിയോയുടെ പ്രമേയം.
വീഡിയോയുടെ തുടക്കത്തിൽ നടന്നുനീങ്ങുന്നതിനിടെ രണ്ട് പെൺകുട്ടികൾ ഒരു ചായക്കട കാണുകയാണ്. അവിടെ “സിംഗിൾ ആയ പെൺകുട്ടികൾക്ക് ചായ സൗജന്യം” എന്ന നോട്ടീസ് ബോർഡും അടിച്ചിട്ടുണ്ട്. ഇതുകണ്ട് രണ്ടു പെൺകുട്ടികളും അവിടെ ചെന്ന് ചായ വിൽപനക്കാരനോട് ചായ ആവശ്യപ്പെടുന്നു.
ചായ കുടിച്ച ശേഷം പെൺകുട്ടികൾ രണ്ടുപേരും സ്റ്റാളിൽ നിന്ന് ഇറങ്ങിപോകുന്നു. ഈ സമയം ചായ വിൽപനക്കാരൻ ചായയുടെ പണം നൽകാൻ അവരോട് ആവശ്യപ്പെടുന്നു. എന്നാൽ മറുപടിയായി “സിംഗിൾ ആയ പെൺകുട്ടികൾക്ക് ചായ സൗജന്യം” എന്ന അറിയിപ്പ് ബോർഡ് തൂക്കിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചു. ഇത് കേട്ട ചായ വിൽപനക്കാരൻ “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് പറഞ്ഞ് അവർക്ക് പൂക്കൾ സമ്മാനിച്ചു.
ഉടൻ തന്നെ പെൺകുട്ടികളിലൊരാൾ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും, “എനിക്ക് ഒരു കാമുകനുണ്ട്” എന്ന് പറയുകയും ചെയ്യുന്നു. ചെയ്തത് അബദ്ധമായി പോയെന്ന് മനസ്സിലാക്കിയ , പെൺകുട്ടികൾ ഒടുവിൽ ചായയുടെ പണം നൽകുന്നു.
ഏതായാലും വീഡിയോ വെറുതെ ഒരു നേരമ്പോക്കിന് ചിത്രീകരിച്ചതാണെന്ന് അതിന്റെ ക്രീയേറ്ററും വ്യക്തമാക്കി. അതിനാൽ വൈറലായ ഈ വീഡിയോ കാഴ്ചക്കാർക്ക് രസം പകരുകയാണ്. ഒരു ചായ വിൽപനക്കാരൻ തന്റെ കടയിൽ നിന്ന് ചായ കുടിച്ചതിന് പെൺകുട്ടികളിൽ നിന്ന് പണം വാങ്ങാന്‍ ഒരു അതുല്യമായ മാർഗം ആവിഷ്കരിക്കുന്ന രീതി പലരേയും കൗതുകത്തിലാക്കി. sunny_chourasiya_143 ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ വൈറൽ വീഡിയോ എടുത്തിരിക്കുന്നത്. ഇതിന് 100,419 ലൈക്കുകളും കാഴ്ചക്കാരിൽ നിന്ന് നിരവധി കമൻ്റുകളും ലഭിച്ചിട്ടുണ്ട്.
വീഡിയോ ഇതിനകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. കാഴ്ചക്കാരിൽ ഒരാൾ പറഞ്ഞു “പെൺകുട്ടികൾ അല്പം ഓവർ സ്മാർട്ടാകാൻ നോക്കിയതാണ് പക്ഷെ നടന്നില്ല” എന്നാണ്. ഇത്തരത്തിൽ നിരവധി ആളുകളാണ് രസകരമായ കമ്മെന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.