നിരവധി സന്ദർശകർ നോക്കിനിൽക്കെ രണ്ട് മുതലകളെ പരിചരിക്കുന്ന ഒരു മൃഗശാല ജീവനക്കാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മുതലകളിൽ നിന്ന് ജീവനക്കാരന് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത ആക്രമണമാണ് വീഡിയോ ജനശ്രദ്ധ പിടിച്ചുപറ്റാൻ കാരണം.
പതിവുപോലെ തന്നെ വേലിക്കപ്പുറം വന്നു നിൽക്കുന്ന സന്ദർശകർക്കു മുന്നിൽ രണ്ടു മുതലകളുമായി ആശയവിനിമയം നടത്തുന്ന മൃഗശാല ജീവനക്കാരനെയാണ് കാണുന്നത്. എന്നാൽ പെട്ടെന്നാണ് അന്തരീക്ഷം മാറിയത്. വീഡിയോയിൽ, ജീവനക്കാരൻ രണ്ട് മുതലകളെ അവയുടെ അടുത്ത് ഇരുന്നുകൊണ്ട് കളിപ്പിക്കുകയാണ്.
ഒരു മുതലയുടെ പുറത്താണ് ജീവനക്കാരൻ ഇരിക്കുന്നത്. ഈ സമയം തൊട്ടടുത്ത് കിടക്കുന്ന മറ്റൊരു മുതല തന്റെ അടുത്തേക്ക് വരുന്നത് അദ്ദേഹം ശ്രദ്ധിക്കുകയും പിന്നിലേക്ക് മാറുകയും ചെയ്യുന്നു. തുടർന്ന് മുതലയുടെ മുകളിൽ നിന്നിറങ്ങി പോകാൻ തുടങ്ങുമ്പോൾ ആ മുതല തന്നെ അയാളുടെ കാലിൽ കടിച്ചാക്രമിക്കുന്നു. ആക്രമണത്തെത്തുടർന്ന് അൽപ്പം മുടന്തി മൃഗശാലാ സൂക്ഷിപ്പുകാരൻ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നു.
വീഡിയോ വൈറലായതിനു പിന്നാലെ, നിരവധി ഓൺലൈൻ ഉപയോക്താക്കളാണ് യുവാവിന്റെ പ്രവർത്തിയെ വിമർശിച്ച് രംഗത്തെത്തിയത്. “പ്രകൃതിയെ കളിയാക്കുക” എന്നത് ഒരിക്കലും ഒരു മികച്ച ആശയമല്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു.
ഒരു ഉപയോക്താവ് പറഞ്ഞു, “അത് നിങ്ങൾ അർഹിക്കുന്നു. മൃഗങ്ങളെ വെറുതെ വിടൂ.” “ആളുകൾ ഭ്രാന്തമായ കാര്യങ്ങൾ ചെയ്യുമ്പോൾ….. ഭ്രാന്തമായ കാര്യങ്ങൾ സംഭവിക്കുന്നു,” രണ്ടാമത്തെ കമന്റ് ഇങ്ങനെയായിരുന്നു. “അവൻ അത് അർഹിച്ചിരുന്നു!” ഒരാൾ ആക്രോശിച്ചു.
“ആ മനുഷ്യൻ അബദ്ധത്തിൽ അതിന്റെ പിൻകാലിൽ ചവിട്ടിയതിനാലാണ് ആ മൃഗം അങ്ങനെ പ്രതികരിച്ചത്,” എന്ന് ഒരാൾ കമന്റിൽ കുറിച്ചു.