Movie News

വധു സായ് ധന്‍ഷിക ; ആഗസ്റ്റ് 29 ന് വിശാൽ വിവാഹിതനാകുന്നു

കോളിവുഡിലെ ആക്ഷൻ ഹീറോ വിശാൽ വിവാഹിതനാകുന്നു. സോളോ, കബാലി, പെറാൺമെയ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഭിനേത്രി സായി ധൻഷികയെയാണ് വിശാൽ വിവാഹം കഴിക്കാനൊരുങ്ങുന്നത്. സായ് ധൻഷിക നായികയാകുന്ന ‘യോഗി ഡാ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ വെച്ച് വിഷലിന്റെ സാന്നിധ്യത്തിൽ ഔദ്യോഗികമായി നടി തന്നെ വിവാഹവിവരം വെളിപ്പെടുത്തുകയായിരുന്നു.

ഇന്ന് തന്നെ തുറന്ന് പറയേണ്ടി വരുമെന്ന് കരുതിയില്ല, ഞങ്ങൾ രണ്ട് പേരും നല്ല സുഹൃത്തുക്കളാണെന്ന് മാത്രം എല്ലാവരും കരുതിയാൽ മതിയെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ രാവിലെ ഒരു പത്രത്തിലൂടെ ഈ വാർത്ത പുറത്തുവന്നു. അതിനാലിനി മറച്ചു പിടിക്കാനായി ഒന്നുമില്ല. ഈ വരുന്ന ആഗസ്റ്റ് 29 ന് ഞങ്ങളിരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്” സായ് ധൻഷിക പറയുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മാധ്യമ സംഭാഷണത്തില്‍ അദ്ദേഹത്തിന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി വിശാല്‍ പറഞ്ഞു, ‘അതെ, ഞാന്‍ എന്റെ ആളെ കണ്ടെത്തി’. ഞങ്ങള്‍ വിവാഹത്തെക്കുറിച്ച് സംസാരിച്ചു. ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെയും വിവാഹ തീയതിയെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ ഉടന്‍ പ്രഖ്യാപിക്കും.

47 കാരനായ വിശാൽ മുൻപും വിവാഹിതനാകുന്നുവെന്ന വാർത്ത ഗോസിപ്പ് കോളങ്ങൾ പല വട്ടം ആഘോഷമാക്കിയിരുന്നുവെങ്കിലും ഒരു ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇതാദ്യമാണ്. ഇതിനു മുൻപ് താൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും വിവാഹ വിവരങ്ങളും വധുവിന്റെ പേരും ഉടൻ വെളിപ്പെടുത്തുമെന്നും അറിയിച്ചിരുന്നുവെങ്കിലും വാർത്ത പുറത്തുവന്നത് വിശാലിന്റെ സാന്നിധ്യത്തിൽ സായ് ധൻഷികയിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്.

നേരത്തേ വരലക്ഷ്മി ശരത്കുമാറുമായി ഡേറ്റിംഗ് നടത്തി തലക്കെട്ടുകള്‍ സൃഷ്ടിച്ചയാളാണ് വിശാല്‍. അടുത്തിടെ വില്ലുപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ബോധരഹിതനായ വിശാല്‍ വീണത് വലിയ വാര്‍ത്ത യായിരുന്നു. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വേഗത്തില്‍ സുഖം പ്രാപിച്ചു. ഉച്ചഭക്ഷണം ഒഴിവാക്കിയതാണ് കാരണമെന്നാണ് പുറത്തുവന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *