അഭിനയം മാത്രമല്ല പ്രശസ്ത ബ്രിട്ടിഷ് താരം ഫ്ലോറൻസ് പഗിന്റെ കഴിവ്. 29 വയസ്സുള്ള അവര്‍ ഫിറ്റ്നെസിന്റെ കാര്യത്തിലും വിദഗ്ദയാണ്. ഇപ്പോഴിതാ ഫ്ലോറൻസ് പഗിന്റെ ഫ്ലെക്സിബിലിറ്റി ട്രിക്ക് അനായാസമായി അനുകരിക്കുകയാണ് നമ്മുടെ പ്രിയ താരതം പാർവതി തിരുവോത്ത്.
‘ആദ്യ ശ്രമം മോശമായില്ലല്ലോ’ എന്ന ചോദ്യത്തോടെയാണ് പാർവതി തന്റെ ഫ്ലെക്സിബിലിറ്റി ട്രിക്ക് വീഡിയോ പങ്കുവച്ചത്. വളരെ പെട്ടെന്നുതന്നെ വീഡിയോ ആരാധക ശ്രദ്ധ പിടിച്ചുപറ്റി. സങ്കീർണമായ ഈ ട്രിക്ക് വളരെ അനായാസമായാണ് പാർവതി ചെയ്ത് പൂർത്തിയാക്കുന്നത്.
ബ്ലാക്ക് വിഡോ, ഓപ്പൺഹൈമർ, ഡ്യൂണ്‍ പാർട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫ്ലോറൻസ് പ്യൂ പങ്കുവച്ച ഫ്ലെക്സിബിലിറ്റി ട്രിക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതൊരു ചലഞ്ചായി തന്നെ പലരും ഏറ്റെടുത്തിരുന്നു. ഈ ഫ്ലെക്സിബിലിറ്റി ട്രിക്ക് താന്‍ ചെയ്തത് കൃത്യമാണെന്നറിഞ്ഞ പാര്‍വതി തുള്ളിച്ചാടിയാണ് പാർവതി സന്തോഷം പ്രകടിപ്പിച്ചത്.
എല്ലാ ദിവസവും ചെയ്യുന്ന മൊബിലിറ്റി വ്യായാമത്തിലേക്ക് ഇതുാകൂടി ചേർക്കുകയാണെന്നും പാർവതി പറഞ്ഞു. സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും പാർവതിയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തു.
പാർവതി ചെയ്യുന്നത് കാണുമ്പോൾ വളരെ ലളിതമായി തോന്നുന്നുവെന്നും സത്യത്തിൽ അൽപം ബുദ്ധിമുട്ടേറിയ ട്രിക്കാണിതെന്നും ആരാധകർ കുറിക്കുന്നു. ‘നിസ്സാരം’ എന്ന പ്രതികരണമാണ് കമന്റ് ബോക്സിൽ നിറയെ. ‘ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ.കെ ജോസഫ്’ എന്നാണ് ഒരു ആരാധകൻ കുറിച്ച രസകരമായ കമന്റ്.