എക്കാലത്തെയും പ്രിയപ്പെട്ട ഇന്ത്യന്‍ നടന്മാരില് ഒരാളാണ് അമിതാഭ് ബച്ചന്. ദീവാര്‍, ഷോലെ, സഞ്ജീര്‍, ത്രിശൂല്‍ തുടങ്ങി 80 കളില്‍ നിരവധി ചിത്രങ്ങളിലെ അദ്ദേഹത്തി ന്റെ ആംഗ്രി യംഗ് മാന്‍ അവതാര്‍ അദ്ദേഹത്തിന്റെ നിരവധി ആരാധകരെ ഇന്ത്യയി ലുടനീളം നേടിക്കൊടുത്തു. അമിതാഭിനോടുള്ള ആരാധന മൂത്ത് അദ്ദേഹം ചെയ്തിരു ന്നത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുകയും കോടീശ്വരനായി മാറുകയും അമിതാഭി ന്റെ അയല്‍ക്കാരനാകുകയും ചെയ്തയാളാണ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറും നിര്‍മ്മാതാ വുമായ ആനന്ദ് പണ്ഡിറ്റ്.
അമിതാഭ് ബച്ചന്റെ 1978-ല്‍ പുറത്തിറങ്ങിയ ത്രിശൂല്‍ സിനിമകണ്ട് പ്രചോദിതനായ അദ്ദേഹം തന്റെ ജന്മനാടായ അഹമ്മദാബാദ് ഉപേക്ഷിച്ച് മുംബൈയിലേക്ക് മാറിയ വി വരം ഒരിക്കല്‍ അദ്ദേഹം പങ്കുവെച്ചു. സിനിമ കാണുമ്പോള്‍ 15 വയസ്സുകാരനാ യിരു ന്ന അദ്ദേഹം ബച്ചന്റെ കഥാപാത്രമാണ് വിജയ് യില്‍ ആകൃഷ്ടനായി. ത്രിശൂല്‍ സിനിമ യില്‍ അമിതാഭ് നടത്തിയിരുന്ന ശാന്തി കണ്‍സ്ട്രക്ഷന്‍ പോലൊരു കെട്ടിട നിര്‍മ്മാണ ബിസിനസ് ആരംഭിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു.
”ഞാന്‍ അമിതാഭ് ബച്ചന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. അദ്ദേഹത്തിന്റെ ത്രിശൂല്‍ എന്നെ ശരിക്കും പ്രചോദിപ്പിച്ചു. അഹമ്മദാബാദ് വിട്ട് മുംബൈയിലേക്ക് മാറാന്‍ അത് കാരണമായി. സ്വന്തമായി ഒരു ശാന്തി കണ്‍സ്ട്രക്ഷന്‍ കമ്പനി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ പിന്നീട് ലോട്ടസ് ഡെവലപ്പേഴ്സ് ഉണ്ടാക്കി. അദ്ദേഹത്തി ന്റെ കഥാപാത്രം വിജയ് ബച്ചനാണ് എന്നെ ഇന്ന് ഇങ്ങിനെയാകാന്‍ പ്രേരിപ്പിച്ചത്.” സ്ക്രീന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ ആരാധനാപാത്രത്തിന്റെ അയല്‍ക്കാരനാകാനും അദ്ദേഹത്തിന് കഴിഞ്ഞു. ജല്‍സയ്ക്ക് പിന്നിലെ ബംഗ്ലാവും അദ്ദേഹം വാങ്ങി. അത് 2013-ല്‍ താരത്തിന് 50 കോടിക്ക് വിറ്റു.
”അമിതാഭ് ബച്ചന്റെ ജന്മദിനത്തില്, അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ മിസ്റ്റര്‍ ബച്ച ന്റെ ബംഗ്ലാവിലേക്ക് തടിച്ചുകൂടിയ ദശലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ താന്‍ ഉണ്ടായിരുന്നെന്ന് ആനന്ദ് പണ്ഡിറ്റ് പറഞ്ഞു. ‘അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടു വളര് ന്ന ഞാന്‍ ഒരു കടുത്ത ആരാധകനായിരുന്നു, വിധിയുടെ വഴിത്തിരിവ് പിന്നീട് അദ്ദേഹ ത്തിന്റെ അടുത്ത് ഒരു ബംഗ്ലാവ് വാങ്ങാന്‍ എന്നെ സഹായിച്ചു. എന്നെ അദ്ദേഹ ത്തി ന്റെ അയല്‍ക്കാരനാക്കി. ഒടുവില്‍ ഞാന്‍ അത് അദ്ദേഹത്തിന് തന്നെ വില്‍ക്കുക യായിരുന്നു.”