Good News

ജയശ്രീ പൈലറ്റായി ചരിത്രമെഴുതി; തമിഴ്‌നാട്ടിലെ ഗോത്ര സമുദായക്കാരി ദക്ഷിണാഫ്രിക്കയില്‍ പോയി സ്വപ്‌നം സഫലമാക്കി…!!

തമിഴ്നാട്ടിലെ ഗോത്രസമുദായത്തില്‍ നിന്നുള്ള 27 കാരി പൈലറ്റായി ചരിത്രമെഴുതി. ബഡുഗ സമുദായത്തിലെ കോത്തഗിരിയില്‍ നിന്നുള്ള ജയശ്രീയാണ് വിമാനം പറപ്പിക്കാനുള്ള സ്വപ്‌നം സഫലമാക്കിയത്.

ദക്ഷിണാഫ്രിക്കയിലെ ഒരു ഫ്ളൈയിംഗ് സ്‌കൂളില്‍ നിന്ന് ബിരുദം നേടിയതോടെ തന്റെ സമുദായത്തില്‍ നിന്നുള്ള ആദ്യത്തെ പൈലറ്റായിട്ടാണ് ഇവര്‍ മാറിയത്. ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഐടി പ്രൊഫഷണലായി ജോലി ചെയ്യുമ്പോഴാണ് പറക്കണമെന്ന മോഹം ജയശ്രീയ്ക്ക് ഉദിച്ചത്.

സ്വപ്‌നം സഫലമാക്കാന്‍ ഫ്‌ളയിംഗ് സ്‌കൂളില്‍ പരിശീലനം നേടാന്‍ തീരുമാനിച്ചു. വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കൂടിയായ പിതാവ് മണി മകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി. ദക്ഷിണാഫ്രിക്കയിലേക്ക് പറന്ന ജയശ്രീ പൈലറ്റാകാന്‍ ആവശ്യമായ പരീക്ഷ പാസായി നാട്ടിലേക്ക് മടങ്ങി.

ഊട്ടി, കൂനൂര്‍ മേഖലകളില്‍ അവരുടേതായ സാംസ്‌കാരികവും ഭാഷാപരവുമായ ഐഡന്റിറ്റിയുമായി അടുത്തിടപഴകുന്ന ഒരു ഗോത്ര സമൂഹമാണ് ബഡുഗകള്‍. സമീപ വര്‍ഷങ്ങളില്‍, സായുധ സേനയിലും മര്‍ച്ചന്റ് നേവിയിലും ചേര്‍ന്ന് പുതിയ തൊഴില്‍ നേടുന്നതിനായി ബഡുഗാസ് പുറത്തുവരുന്നുണ്ട്.