Crime

ലൈവ് സ്ട്രീമിംഗിനിടയില്‍ അക്രമിയെത്തി; സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ വെടിയേറ്റു മരിച്ചു

സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള ഇന്‍ഫ്‌ളുവെന്‍സര്‍ ലൈവ് സ്ട്രീം ചെയ്യുന്നതിനിടയില്‍ വെടിയേറ്റു മരിച്ചു. സൗന്ദര്യത്തിനും ജീവിതശൈലി ഉള്ളടക്ക ത്തിനും പേരുകേട്ട മെക്‌സിക്കോയില്‍ നിന്നുള്ള 23-കാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വലേറിയ മാര്‍ക്വേസ് ആണ് വെടിയേറ്റു മരണമടഞ്ഞത്. ഷൂട്ടിം ഗിനിടയില്‍ ആയിരുന്നതിനാല്‍ സംഭവത്തിന്റെ വീഡിയോ ക്യാമറയില്‍ പതിഞ്ഞു.

ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ കാര്യമായ അനുയായികളുള്ള താരമാണ് വലേരിയ. സിനിമയെ വെല്ലുന്ന രീതിയിലുള്ള രംഗങ്ങളായിരുന്നു അരങ്ങേ റിയത്. മെക്സിക്കോയിലെ ജാലിസ്‌കോയിലെ സപ്പോപാന്‍ നഗരത്തിലെ ബ്യൂട്ടി സലൂ ണായ ബ്ലോസം ദി ബ്യൂട്ടി ലോഞ്ചില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഡെലിവറിബോയി എന്ന വ്യാജേന എത്തിയ അക്രമി മോട്ടോര്‍ സൈക്കിളില്‍ സലൂണിനു സമീപമെത്തി കെട്ടിട ത്തിനുള്ളില്‍ കയറി വെടി വെക്കുകയായിരുന്നു. ഭയാനകസംഭവം വീഡിയോയില്‍ പതിയുകയും ചെയ്തു.

ഫൂട്ടേജില്‍, വലേറിയ വാതിലിലേക്ക് ഹ്രസ്വമായി നോക്കുമ്പോള്‍ ക്യാമറയ്ക്ക് പുറത്തു നിന്നും ‘നീ വലേറിയയാണോ?’ എന്ന ശബ്ദം കേള്‍ക്കുന്നു. അതെയെന്ന് നടി പ്രതിക രിക്കുമ്പോള്‍ ഉടന്‍ തന്നെ വെടിയൊച്ചകളുടെ ശബ്ദം കേള്‍ക്കുന്നു. നെഞ്ചില്‍ അമര്‍ത്തി പ്പിടിച്ചുകൊണ്ട് വലേറിയ വീഴുന്നത് കാണാനാകും. കൂടുതല്‍ വെടിയുതി ര്‍ത്ത ശേഷം തോക്കുധാരി മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടു. പിന്നാലെ തത്സമയ സ്ട്രീം അവസാ നിക്കുന്നു. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല.

തോക്കുധാരിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഏകദേശം 200,000 ഫോളോവേഴ്സ് ഉള്ളയാളാണ് വലേരിയ. അവളുടെ ഉള്ളടക്കം പ്രധാനമായും സൗന്ദര്യ നുറുങ്ങുകള്‍, ഫാഷന്‍, ദൈനംദിന ജീവിതം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. പോസ്റ്റുകളിലൂടെയും ലൈവ് സ്ട്രീമിലൂടെയും അവര്‍ ജീവിതകാഴ്ചകള്‍ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *