Myth and Reality

വിത്തുകൾക്കുള്ളിൽ മനുഷ്യരുടെ ആത്മാക്കൾ! പൈതഗോറസ് പയർ കഴിക്കാത്തതിനു പിന്നിലെ കാരണം

പൈതഗോറസ് തിയറിയുടെ ഉപജ്ഞാവാണ് പൈതഗോറസ്. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും തത്വചിന്തയിലുമൊക്കെ താല്‍പര്യമുണ്ടായിരുന്നു. വീനസ് ഗ്രഹത്തിനെ കണ്ടെത്തിയതും ഭൂമി ഉരുണ്ടതാണെന്ന വാദം ആദ്യമായി ഉയര്‍ത്തിയ ആളും ഇദ്ദേഹമായിരുന്നു. പൈതഗോറസിന്റെ കാലശേഷമുള്ള പ്രഗത്ഭരായ ന്യൂട്ടന്‍ ഉള്‍പ്പെടെയുള്ളവരെ ഇദ്ദേഹത്തിന്റെ ചിന്തകള്‍ സ്വാധീനിച്ചട്ടുണ്ട്. 5 തരം ത്രിമാന രൂപങ്ങളുടെ കണ്ടെത്തല്‍ നടത്തിയതും അദ്ദേഹമാണ്.

പരിമിത സൗകര്യങ്ങളില്‍ മുനിവര്യന്റെ ജീവിതമാണ് അദ്ദേഹം നയിച്ചത്. സസ്യാഹാരിയായിരുന്നു അദ്ദേഹം. എന്നാല്‍ പയര്‍ കഴിച്ചിരുന്നില്ല പയർ വിത്തുകളില്‍ മരിച്ചുപോയവരുടെ ആത്മാക്കള്‍ കുടികൊള്ളുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. മനുഷ്യരും പയറും ഒരേ ഉറവിടത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് അദ്ദേഹം വിശ്വസിച്ചതിനാലാണിത്. അനുയായികളെ പയര്‍ കഴിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. പൈതഗോറസിന്റെ മരണത്തിന് കാരണവും പയറാണെന്ന കഥയുണ്ട്.

ഒരിക്കല്‍ ഒരു സംഘം ആക്രമികള്‍ ഇദ്ദേഹത്തിനെ ആക്രമിക്കാനായി എത്തി. ഓടിമാറിയെങ്കിലും രക്ഷപ്പെടാനായി പയറുകള്‍ വിളഞ്ഞ പാടം കടക്കണമായിരുന്നു. ഇത് ചെയ്യാനായി പൈതഗോറസ് തയ്യാറല്ലായിരുന്നു. തന്റെ ഓട്ടം പയറുകളെ നശിപ്പിക്കുമോയെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. അങ്ങനെ ആക്രമികള്‍ അദ്ദേഹത്തിനെ കൊന്നു. എന്നാല്‍ ഈ കഥയെ സത്യമാണോയെന്ന് ഉറപ്പില്ല.

570 ബിസിയില്‍ സാമോസ് എന്ന ദ്വീപിലായിരുന്നു പൈതഗോറസിന്റെ ജനനം. ജിയോമോറായി പ്രഭുകുടുംബത്തിലെ അംഗമായിരുന്നു പൈതഗോറസിന്റെ അമ്മ.

Leave a Reply

Your email address will not be published. Required fields are marked *