വേഗം തെറ്റിദ്ധരിക്കപ്പെടാവുന്ന ചില ലക്ഷണങ്ങള്‍ അര്‍ബുദം വരുമ്പോള്‍ ശരീരം പ്രകടിപ്പിക്കറുണ്ട്. ഇത് മനസ്സിലാക്കുന്നതിലൂടെ നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും സാധ്യമാകും.
നിരന്തരമായി ചുമയും തൊണ്ടയടപ്പും അലര്‍ജിയുടെയും ജലദോഷത്തിന്റെയും മാത്രം ലക്ഷണമല്ല. ഇത് ആഴ്ചകളായി തുടര്‍ന്നാല്‍ ശ്വാസകോശ അര്‍ബുദം സംശയിക്കാവുന്നതാണ്. പ്രത്യേകിച്ചും പുകവലിക്കുന്നവര്‍ ഇത് കാര്യമായി തന്നെ കാണണം.
ഭക്ഷണം വിഴുങ്ങാനായി നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതിനെ അര്‍ബുദ ലക്ഷണമായി കണക്കാക്കാം. അന്നനാളി, തൊണ്ട , വയര്‍ എന്നിവിടങ്ങളിലെ അര്‍ബുദ ലക്ഷണമാകാം ഈ ബുദ്ധിമുട്ട്.
രാത്രിയില്‍ കാരണമൊന്നുമില്ലാതെ ശരീരം അമിതമായി വിയര്‍ക്കുന്നത് അണുബാധ , ആര്‍ത്തവവിരാമം, എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ലിംഫോമ, ലുക്കിമീയ പോലുള്ള അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കൂടിയാകാം. ഇതിനോടൊപ്പം ഭാരനഷ്ടവും കണ്ടാല്‍ ഡോക്ടറെ കാണിക്കണം.
നെഞ്ചെരിച്ചല്‍ എപ്പോഴും അനുഭവപ്പെട്ടാല്‍ ഇത് ചിലപ്പോള്‍ അന്നനാളത്തിലെയോ വയറിലെയോ അര്‍ബുദ സൂചനയുമാകാം. ശരീരത്തിലെ ചില ഭാഗങ്ങളില്‍ ചര്‍മ്മത്തിനടിയിലായി കാണപ്പെടുന്ന വേദനയില്ലാത്ത മുഴകള്‍ ചിലപ്പോള്‍ അര്‍ബുദത്തിന്റെ മുന്നറിയിപ്പാകാം.
വിട്ടുമാറാത്ത പുതിയൊരു വേദനയും കരുതിയിരിക്കണം. പ്രത്യേകിച്ച് ഏതെങ്കിലും ഭാഗത്തിനെ കേന്ദ്രികരിച്ചാണ് വേദനയെങ്കില്‍.
ഒരുപാട് ആഴ്ച കഴിഞ്ഞിട്ടും വായ്പുണ്ണ് കരിയാതെ ഇരിക്കുകയാണെങ്കില്‍ വായിലെ അര്‍ബുദമാകാം. ഇതിന്റെ കൂടെ അകാരണമായ രക്തസ്രാവം, ചുവപ്പ് പാടുകള്‍ എന്നിവയുണ്ടെങ്കില്‍ ഡോക്ടറിനെ കാണണം.
വിട്ടുമാറാത്ത ചൊറിച്ചില്‍ ലിംഫോമ പോലുള്ളവയുടെ മുന്നറിയിപ്പാകാം. അണുബാധയോ പഴുപ്പോയില്ലാതെ ചെവിക്ക് വരുന്ന വേദന ഇതിന്റെ കൂടെ കഴുത്തില്‍ മുഴ, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് പോലുള്ള ലക്ഷണവും വരാം. മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറിനെ കണ്ട് സംശയനിവാരം നടത്തണം.