Movie News

ലിയോയിലും വിടമുയര്‍ച്ചിയിലും വില്ലന്മാരും നായികയുമെല്ലാം ഒന്നു തന്നെ, നാലു പ്രധാന താരങ്ങള്‍ രണ്ടിലും

അജിത്തും വിജയ് യും സൂപ്പര്‍ഹിറ്റ് സിനിമകളുമായി രംഗത്ത് വരാന്‍ തുടങ്ങിയതോടെ ഇരുവരും തമ്മിലുള്ള ബോക്‌സോഫീസ് ഫൈറ്റും തിരിച്ചുവന്നു തുടങ്ങിയിട്ടുണ്ട്. അജിത്തിന്റെ പുതിയ സിനിമയായ ‘വിടമുയര്‍ച്ചി’യും വിജയ് യുടെ ലിയോയും ഒരു പോലെ ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ രണ്ടുപേരുടേയും സിനിമകളില്‍ ചില സാമ്യതകളുണ്ട്. സിനിമകളിലെ നാലു പ്രമുഖ താരങ്ങള്‍ രണ്ടു സിനിമയിലുമുണ്ട്.

അജിത്തിന്റെ നായികയായി തൃഷ കൃഷ്ണനെയും സഞ്ജയ് ദത്തും ആക്ഷന്‍ കിംഗ് അര്‍ജുനുമാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജുന്‍ ദാസും ഇതിലുണ്ടെന്ന് പറയപ്പെടുന്നു. ഇവരെല്ലാം ലിയോയിലെ താരപ്രഖ്യാനത്തിലും കേള്‍ക്കുന്നുണ്ട്.

ലോകേഷിന്റെ ‘കൈതി’, ‘വിക്രം’ ഫാമിലിയില്‍ വരുന്ന ലിയോയില്‍ അന്‍പ് ദാസ് കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും അഭ്യൂഹമുണ്ട്. ഈ കാസ്റ്റിംഗ് വിവരം ശരിയാണെങ്കില്‍ മുകളില്‍ പറഞ്ഞ നാല് താരങ്ങളും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ലിയോ’യുടെയും ഭാഗമാണ്.

അജിത്തിന്റെ ‘വിടമുയാര്‍ച്ചി’യുടെ ഷൂട്ടിംഗ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അബുദാബിയില്‍ ആരംഭിക്കാനിരിക്കുകയാണ്. അണിയറപ്രവര്‍ത്തകര്‍ അവിടെ ഷൂട്ടിംഗിന് ആവശ്യമായ ജോലികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. അനിരുദ്ധ് സംഗീതസംവിധാനം നിര്‍വഹിച്ച മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം വന്‍ ബജറ്റില്‍ ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.