സിനിമയില്‍ തന്റെ നഗ്നത കാണിക്കാനുള്ള ധൈര്യം തനിക്കുണ്ടെന്ന് ടൈറ്റാനിക്ക് നടി കേറ്റ് വിന്‍സ്ലേറ്റ്. 26 വര്‍ഷം മുമ്പ് ജെയിംസ് കാമറൂണിന്റെ ‘ടൈറ്റാനിക്കില്‍’ അനാവൃതമായ രംഗത്ത് അഭിനയിച്ച നടി പുതിയ സിനിമയായ ലീ യിലും ടോപ്ലെസ് രംഗം ചിത്രീകരിക്കുന്നതിനെക്കുറിച്ചാണ് തുറന്നടിച്ചത്.
സിനിമയില്‍ ശരീരം പ്രദര്ശിക്കാന് ശരിക്കും ധൈര്യശാലി ആയിരിക്കണം എന്ന് കേറ്റ് വിന്‍സ്ലെറ്റ് പറയുന്നു. വോഗിന്റെ 2023 ഒക്ടോബര്‍ ലക്കത്തില്‍ നല്‍കിയിട്ടുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് മുമ്പ് താന്‍ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള കാര്യവും താരം പറഞ്ഞു. ഞാന്‍ എന്നില്‍ വിശ്വസിക്കുന്നു. മറ്റുള്ളവര്‍ എന്ത് വിചാരിക്കുന്നു എന്നത് പ്രശ്നമല്ല. താരം പറഞ്ഞു.
”നിങ്ങള്‍ക്ക് സഹായം ആവശ്യമാണെന്നു കരുതുന്ന പുരുഷന്മാര് അവിശ്വസനീയമാംവിധം പ്രകോപിതരാണ്. എന്തുകൊണ്ടാണ് ഞാന്‍ ഈ സ്ത്രീയെ ഇഷ്ടപ്പെടുന്നത് എന്നതുപോലുള്ള കാര്യങ്ങള്‍ പറയുന്ന പുരുഷന്മാര് കുറവായിരിക്കും.” താരം പറയുന്നു. രണ്ടാം ലോക മഹായുദ്ധ ഫോട്ടോഗ്രാഫര്‍ ലീ മില്ലറെക്കുറിച്ച് പറയുന്ന സിനിമയാണ് ലീ. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.