Sports

ഫിഫയുടെ ക്ലബ്ബ് ലോകകപ്പില്‍ മെസ്സിയുണ്ട്; സോറി…റൊണാള്‍ഡോയ്ക്ക് യോഗ്യതയില്ല

കരിയറില്‍ ഒരു ലോകകപ്പ് എല്ലാ ഇതിഹാസ താരങ്ങളും കൊതിക്കുന്ന കാര്യമാണ്. എന്നാല്‍ ഫിഫ ആദ്യമായി സംഘടിപ്പിക്കുന്ന ലോകകപ്പില്‍ ഇതിഹാസഫുട്‌ബോളര്‍ പോര്‍ച്ചുഗീസുകാരന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ വീട്ടിലിരുന്നു കളി കണ്ട് ആസ്വദിച്ചേക്കും. താരത്തിന്റെ നിലവിലെ ക്ലബ്ബ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ക്രിസ്ത്യാനോയ്ക്ക് കളിക്കാനായേക്കില്ല.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ സൗദി പ്രോ ലീഗില്‍ മികവ് തുടരുന്നുണ്ടെങ്കിലും ക്ലബിന് യോഗ്യത നേടാനാകാതെ വന്നതിനാല്‍ ജൂണ്‍-ജൂലൈ വിന്‍ഡോയില്‍ യുഎസില്‍ നടക്കാനിരിക്കുന്ന ക്ലബ് വേള്‍ഡ് കപ്പ് താരത്തിന് മിസ് ചെയ്യും. ഫിഫയുടെ മാനദണ്ഡം അനുസരിച്ച് ആഭ്യന്തര ലീഗുകളോ കോണ്ടിനെന്റല്‍ കിരീടങ്ങളോ നേടിയ 32 ടീമുകള്‍ക്കാണ് ഇവന്റില്‍ പങ്കെടുക്കാന്‍ അവസരം.

യോഗ്യതാ ജാലകത്തില്‍ സൗദി പ്രോ ലീഗും എഎഫ്സി ചാമ്പ്യന്‍സ് ലീഗും നേടുന്നതില്‍ അല്‍-നാസറിന്റെ പരാജയം യുഎസ്എയില്‍ ഏറെ കാത്തിരുന്ന ടൂര്‍ണമെന്റില്‍ അവര്‍ക്ക് അവസരം നഷ്ടപ്പെടുത്തി. സൗദി പ്രോ ലീഗില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ ടോപ് സ്‌കോററായിട്ടും റൊണാള്‍ഡോയുടെ ടീം അല്‍ ഹിലാലിന് പിന്നില്‍ റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്യേണ്ടി വന്നു.

സൗദി പ്രോ ലീഗില്‍ നിന്ന് അല്‍ ഹിലാല്‍ യോഗ്യത നേടി. തോല്‍വിയറിയാതെ 14 പോയിന്റുകളുടെ വ്യത്യാസത്തില്‍ 2023-24 കിരീട വിജയത്തിലേക്ക് അവര്‍ കുതിച്ചു. കലിഡൗ കൗലിബാലി, റൂബന്‍ നെവ്‌സ് തുടങ്ങിയ താരങ്ങള്‍ ക്ലബ്ബിന്റെ ഭാഗമായി ലോകകപ്പില്‍ എത്തും. ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ മുഖ്യ എതിരാളി ലിയോണേല്‍ മെസ്സിയുടെ ടീമിനും കോണ്ടിനെന്റല്‍ ടൂര്‍ണമെന്റില്‍ ഫൈനലില്‍ എത്താനായില്ല. എന്നിരുന്നാലും ആതിഥേയരുടെ ടീം എന്ന നിലയില്‍ അവര്‍ക്ക് ലോകകപ്പില്‍ കളിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *