Crime

‘ഒരെണ്ണം അടിക്കുന്നോ’? പിന്തുടർന്ന പോലീസുകാർക്ക് മദ്യം വാഗ്ദാനം ചെയ്ത് കള്ളന്‍; വൈറലായി വീഡിയോ

ഒരു കൺവീനിയൻസ് സ്റ്റോറിൽ നിന്ന് നിരവധി സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് പോലീസ് പിന്തുടരുന്ന ഫ്ലോറിഡക്കാരൻ ഒരു പോലീസുകാരന് മദ്യം വാഗ്ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഫോക്‌സ് 35 ഒർലാൻഡോ പറയുന്നതനുസരിച്ച്, 39 കാരനായ റിച്ചാർഡ് ക്രിസ്റ്റഫർ സ്മിത്ത് എന്ന യുവാവാണ് തന്നെ പിന്തുടർന്ന പോലീസുകാർക്ക് ഒരു വോഡ്ക സ്‌പ്രിറ്റ്‌സർ വാഗ്ദാനം ചെയ്തത്. സ്മിത്ത് നിരവധി ലഹരിപാനീയങ്ങൾ മോഷ്ടിച്ചതായി കരുതപ്പെടുന്ന സ്പ്രിംഗ് ലേക്ക് മാർക്കറ്റിൽ നിന്നു ലഭിച്ച സന്ദേശത്തെ തുടർന്നാണ് പോലീസ് ഇയാളെ പിന്തുടർന്നത്.

പോലീസ് സ്ഥലത്തെത്തിയ ഉടനെ ഇയാൾ വാഹനത്തിൽ ഓടി രക്ഷപ്പെടുകയായിരുന്നു. “പോലീസ് പിന്തുടരുന്നതിനിടയിലാണ് സ്മിത്ത് കെറ്റെൽ വൺ വോഡ്ക സ്പ്രിറ്റ്സിൻ്റെ ഒരു ക്യാൻ ജനാലയിലൂടെ ഇവർക്കുനേരെ നീട്ടിയത്. സ്മിത്തിനെ തടയാൻ ശ്രമിച്ച, ഡെപ്യൂട്ടിയോട് ‘ഞാൻ നിങ്ങൾക്ക് ഒരു ഡ്രിങ്ക് തരാൻ പോകുകയാണ്, അത്രമാത്രം’, എന്ന് പറഞ്ഞതായി ഷെരീഫിൻ്റെ ഓഫീസ് ഫോക്സ് 35 ഒർലാൻഡോയോട് വ്യക്തമാക്കി.

എന്നാൽ സ്മിത്തിന്റ ഈ പരാമർശം പോലീസുകാരെ ആശയക്കുഴപ്പത്തിലാക്കി. “ഞങ്ങൾ അവനോട് ‘ചിയേഴ്സ്’ പറയണമെന്നാണോ അതോ അവനെ രക്ഷപെടാൻ വിടണമെന്നാണോ അവൻ ഉദ്ദേശിച്ചതെന്ന് ഞങ്ങൾക്ക് മനസിലായില്ല എന്നാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

ഏതായാലും ഏതാനും മിനിറ്റുകൾക്കൊടുവിൽ സമീപത്തെ വിമാനത്താവളത്തിലെ പാർക്കിംഗ് സ്ഥലത്ത് എല്ലാം നാടകീയമായി അവസാനിച്ചു. പോലീസുകാർ പറയുന്നതനുസരിച്ച് ഇയാൾ മിയാമിയിൽ നിന്നുള്ളതാണ്. ഇയാളുടെ കാറിന്റെ ടയറുകൾ തകരായിലായിട്ടും പോലീസുകാരുടെ വാഹനങ്ങൾക്ക് നേരെ കുതിച്ചതായും ഇയാളെ അറസ്റ്റ് ചെയ്തതായും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വേട്ടയാടലിൽ സ്മിത്ത് അസ്വസ്ഥനായെന്നും ചുറ്റും പോലീസുകാർ വളഞ്ഞിട്ടും സിഗരറ്റ് വലിച്ചുകൊണ്ട് സംഭവസ്ഥലത്ത് നിന്നു ഇയാൾ നടന്നുനീങ്ങിയെന്നും പോലീസിനെ പരിഹസിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിയമ നിർവ്വഹണ ഉദ്യോഗസ്ഥനെ ക്രൂരമായി മർദിക്കൽ, അറസ്റ്റിനെ ചെറുത്തുതോൽപ്പിക്കുക, മദ്യപിച്ച് വാഹനമോടിക്കുക (DUI), DUI ടെസ്റ്റ്, മോഷണം എന്നിവയ്ക്ക് വിധേയനാകാൻ വിസമ്മതിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്മിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *