Hollywood

ഡികാപ്രിയോയ്ക്ക് പ്രണയിക്കാന്‍ 25 ല്‍ താഴെയുള്ളവരെ മതി; ഇത്തവണ ഇറ്റാലിയന്‍ മോഡല്‍ വിറ്റോറിയ സെററ്റി

ഹോളിവുഡ് താരം ലിയോനാര്‍ഡോ ഡികാപ്രിയോ വീണ്ടും പ്രണയത്തില്‍. ഇത്തവണ ഇറ്റാലിയന്‍ മോഡലായ വിറ്റോറിയ സെറെറ്റിയാണ് താരത്തിന്റെ വലയില്‍ കുടുങ്ങിയിരിക്കുന്നത്. 25 കാരിയായ വിറ്റോറിയയുമായി കുറഞ്ഞത് രണ്ട് മാസമായി താരം ഡേറ്റിംഗിലാണെന്നും ഈ ആഴ്ച ആദ്യം ഐബിസയിലെ ഒരു നിശാക്ലബ്ബില്‍ അവര്‍ ചുംബിക്കുന്നത് കണ്ടതായും മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

25 വയസ്സിന് താഴെയുള്ള സ്ത്രീകളെ മാത്രമേ ഡികാപ്രിയോ ഡേറ്റ് ചെയ്തിട്ടുള്ളൂ, ഒരു നാഴികക്കല്ലില്‍ എത്തുമ്പോള്‍ അവരുമായി വേര്‍പിരിയുകയും ചെയ്യും. എന്നാല്‍ ‘വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ്’ താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത് അദ്ദേഹം സെറെറ്റിയില്‍ യഥാര്‍ത്ഥ പ്രണയം കണ്ടെത്തിയെന്നാണ്. വിറ്റോറിയുമായി താരം സ്ഥിരതാമസമാക്കിയതായി വരെ റിപ്പോര്‍ട്ടുണ്ട്.

”വിറ്റോറിയ ഒരു സുന്ദരിയായ പെണ്‍കുട്ടിയാണ്, എന്നാല്‍ ലിയനാര്‍ഡോ തീര്‍ച്ചയായും സുന്ദരിയായ പെണ്‍കുട്ടികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നയാളും. അദ്ദേഹത്തോടൊപ്പം നിരവധി സ്ത്രീകളുടെ പേരുകള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അവര്‍ അദ്ദേഹത്തോടൊപ്പം പാര്‍ട്ടി നടത്തുന്നുമുണ്ട്. എന്നാല്‍ വിറ്റോറിയയ്ക്കൊപ്പമുള്ള സമയത്തെ അല്‍പ്പം കൂടി ഗൗരവത്തിലാണ് ഡികാപ്രിയോ കാണുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള ഒരു സുഹൃത്ത് ഡെയ്ലി മെയിലിനോട് പറഞ്ഞു.