സംവിധായകന്‍ ജീത്തു ജോസഫും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ചേര്‍ന്ന് ദൃശ്യം 3 രണ്ടുഭാഷയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ ദൃശ്യത്തിന്റെ മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. അതേസമയം ദൃശ്യത്തിന്റെ മൂന്നാം ഒരുക്കാന്‍ നില്‍ക്കുന്ന അജയ്‌ദേവ് ഗണ്ണിന്റെ ഫ്രാഞ്ചൈസിയ്ക്ക് മോഹന്‍ലാല്‍ ചിത്രം തിരിച്ചടിയാകുമോ?
2025 മെയ് മാസത്തില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. 2013 ല്‍ പുറത്തുവന്ന മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ ആദ്യ പതിപ്പ് 2015 ലാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. അജയ്‌ദേവ് ഗണ്‍ ആയിരുന്നു സിനിമയിലെ നായകന്‍. നിഷികാന്ത് കാമത്ത് സംവിധാനം ചെയ്ത സിനിമ ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു.
മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ദൃശ്യം 2 ന്റെ 2021-ല്‍ റിലീസിന് ശേഷം, അജയ് ദേവ് ഗണ്ണിന്റെ ഹിന്ദി റീമേക്ക് (ഭാഗം രണ്ട്) ടിക്കറ്റ് വിന്‍ഡോയില്‍ അസാധാരണമായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ മൂന്നാംഭാഗത്തിലേക്ക് വന്നപ്പോള്‍ അത് ഹിന്ദി പതിപ്പിന് ഭീഷണിയായേക്കും. ദ്വിഭാഷാ ചിത്രമായിട്ടാണ് മോഹന്‍ലാലും ജിത്തു ജോസഫും ദൃശ്യം 3 നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്.
2025 മെയ് മാസത്തില്‍ ദൃശ്യം 3 തിയറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. ആദ്യ രണ്ടു ഭാഗവും വന്‍ വിജയമാതിനാല്‍ മൂന്നാമത്തെ സിനിമ പാന്‍ ഇന്ത്യനാക്കി ഒരുക്കാനാണ് ജിത്തുവും മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും താല്‍പ്പര്യപ്പെടു ന്നത്. പലപ്പോഴും മോഹന്‍ലാലിന്റെ സിനിമ അജയുടേതിനേക്കാള്‍ വളരെ മുമ്പാണ് റിലീസ് ചെയ്യുന്നത്. എല്ലായ്‌പ്പോഴും കഥയും പ്ലോട്ട് പോയിന്റുകളും പങ്കിടുന്നതിനാല്‍ രണ്ടാമത്തേതിന് ഇത് ദോഷകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
ദൃശ്യം 3യുടെ ഹിന്ദി പതിപ്പ് അജയ് ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങിയേ ക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതിന് മുമ്പ് ധമാല്‍ 4, റേഞ്ചര്‍ എന്നിവ നടന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാതാവ് കുമാര്‍ മംഗത് പഥക്, രണ്ട് പതിപ്പുകളും ഒരേസമയം റിലീസ് ചെയ്യാനാകുമോ എന്നറിയാന്‍ യഥാര്‍ത്ഥ പതിപ്പിന്റെ നിര്‍മ്മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.