ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എംഎസ് ധോണി ഐപിഎല്‍ ചരിത്രത്തില്‍ ടൂര്‍ണമെന്റില്‍ 200 പുറത്താക്കലുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ കളിക്കാരനായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മുപ്പതാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് (എല്‍എസ്ജി) എതിരെയാണ് ധോണി ഈ നേട്ടം കൈവരിച്ചത്.
പതിനാലാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ ഓവറില്‍ എല്‍എസ്ജിയുടെ ആയുഷ് ബഡോണി ധോണിയുടെ സ്വിഫ്റ്റ് ഗ്‌ളവ് വര്‍ക്കിന്റെ 200-ാമത്തെ ഇരയായി. തല്‍ഫലമായി, ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 200 പുറത്താക്കലുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ കളിക്കാരനായി ധോണി മാറി. മത്സരത്തില്‍ മൂന്ന് പുറത്താക്കലുകള്‍ വരുത്തിയ സിഎസ്‌കെ നായകന്‍ തന്റെ ഗ്ലൗ വര്‍ക്ക് ഉപയോഗിച്ച് സ്റ്റമ്പിന് പിന്നില്‍ ഒന്നാം സ്ഥാനത്തെത്തി. ബഡോണിയെ സ്റ്റംപ് ചെയ്തതിന് ശേഷം, 63 (49) എന്ന നിലയില്‍ അദ്ദേഹം ഋഷഭ് പന്തിന്റെ ക്യാച്ചെടുത്തു.
പിന്നാലെ അദ്ദേഹം അബ്ദുള്‍ സമദിനെ ശ്രദ്ധേയമായ റണ്ണൗട്ടാക്കി. തന്റെ അത്ഭുതക രമായ പ്രകടനത്തിന് ശേഷം, 270 ഇന്നിംഗ്സുകളില്‍ നിന്ന് 155 ക്യാച്ചുകളും 46 സ്റ്റംപിങ്ങു കളും ഉള്‍പ്പടെ ആകെ 201 പുറത്താക്കലുകളാണ് ധോണിക്ക് ഇപ്പോള്‍ ഐപിഎല്ലില്‍ ഉള്ളത്. എം എസ് ധോണി, ദിനേശ് കാര്‍ത്തിക് 182. എബി ഡിവിലി യേഴ്‌സ് 126, റോബിന്‍ ഉത്തപ്പ 124, വൃദ്ധിമാന്‍ സാഹ 118, വിരാട്‌കോഹ്ലി 116 എന്നിവരാണ് ഐപിഎല്ലില്‍ ഫീല്‍ഡിംഗില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ പുറത്താക്കിയിട്ടുള്ള അഞ്ചുപേര്‍.