ഗര്‍ഭകാലത്തിലുള്ള പ്രശ്‌നങ്ങള്‍ അമ്മയാകാന്‍ പോകുന്നവര്‍ക്ക് മാത്രമാകണമെന്നില്ല, ചില സമയത്ത് അച്ഛനാകാനായി പോകുന്നവര്‍ക്കും വരാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മോണിങ് സിക്ക്‌നസും ഓക്കാനവും ഛര്‍ദ്ദിയും വയറുവേദന അടക്കം പുരുഷന്മാർക്കും അനുഭവപ്പെട്ടേക്കാം. ഈ അപൂര്‍വ സാഹചര്യമാണ് കൂവേഡ് സിന്‍ഡ്രോം.
സിംപതെറ്റിക് പ്രഗ്നന്‍സി, മെയില്‍ പ്രെഗ്നന്‍സി എന്നൊക്കെ അറിയപ്പെടുന്ന സ്ഥിതി വിശേഷമാണിത്. സ്ത്രീകളെപോലെ ഓക്കാനം, ഭാരം വര്‍ധിക്കുക, ദേഷ്യം, ഉത്കണ്ഠ, പ്രസവ വേദന, ചില ഭക്ഷണത്തിനോട് വെറുപ്പ് തുടങ്ങിയ ലക്ഷണങ്ങളും ഇത് കാണിക്കുന്നു. ഉറക്കമില്ലായ്മയും അനുഭവപ്പെടാറുണ്ടെന്ന് ചണ്ഡീഗഢ് ക്ലൗഡ് നയന്‍ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിലെ ഗൈനക്കോളജി വിഭാഗം ഡോ റിതംഭര ഭല്ല ഒരു അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ ഭാര്യ ഗര്‍ഭകാലത്ത് അനുഭവിക്കുന്ന അവസ്ഥകളോടുള്ള തന്മയിഭാവമാണ് പുരുഷന്മാരില്‍ ഈ ബുദ്ധിമുട്ടുണ്ടാക്കുന്നത്. അച്ഛനാകുന്നതിന്റെ ഉത്കണ്ഠയും ഉപബോധ മനസ്സിന്റെ സമ്മര്‍ദ്ദവുമെല്ലാം ഈ സിന്‍ഡ്രോമിന്റെ ഘടങ്ങളാകാം. അച്ഛനാകാനായി പോകുന്നതിന്റെ ഭാഗമായി ശരീരത്തിലുണ്ടാകുന്ന ഹോര്‍മോൺ വ്യത്യാസങ്ങളും ഇതിലേക്ക് നയിക്കാം.
ഗര്‍ഭകാലത്തിലെ പുരുഷന്മാരുടെ പങ്കാളിത്തതെ ചുറ്റിപറ്റിയുള്ള അചാരങ്ങളും പ്രതീക്ഷകളും ചില സംസ്‌കാരങ്ങളെ വെച്ചുപുലര്‍ത്തുന്നു. ഈ സംസ്‌കാരത്തിന്റെ സ്വാധീനവും കൂവേഡ് സിന്‍ഡ്രോമിന് പിന്നിലുണ്ട്.തെറാപ്പി, സപ്പോര്‍ട്ട് ഗ്രൂപ്പ് തുറന്ന ആശയവിനിമയം എന്നിവയിലൂടെ വെല്ലുവിളികളെ നിയന്ത്രിക്കാം.ഭക്ഷണം, വ്യായാമം എന്നിവയിലൂടെയും ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താം.