Hollywood

ഒരു വര്‍ഷത്തെ ഡേറ്റിംഗ്, അല്‍പാച്ചിനോയും നൂര്‍ അല്‍ഫല്ലായും പിരിഞ്ഞു; ഇനി മൂന്ന് മാസം പ്രായമുള്ള കുട്ടിക്കായി നിയമപോരാട്ടം

ഒരു വര്‍ഷത്തിലേറെയായി ഡേറ്റിംഗില്‍ ആയിരുന്ന ഹോളിവുഡ് സൂപ്പര്‍താരം അല്‍ പാച്ചിനോയും കാമുകി നൂര്‍ അല്‍ഫല്ലായും ഡേറ്റിംഗ് അവസാനിപ്പിച്ചു. ഇതോടെ മൂന്ന് മാസം പ്രായമുള്ള അവരുടെ മകന്‍ റോമാന്റെ കസ്റ്റഡിയ്ക്ക് വേണ്ടി നിയമപോരാട്ടത്തിനിറങ്ങുന്നു.

സുപ്പീരിയര്‍ കോടതിയില്‍ അല്‍ഫല്ല കുഞ്ഞിന്റെ കസ്റ്റഡിക്കായി ഹര്‍ജി ഫയല്‍ ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ വിദ്യാഭ്യാസവും മെഡിക്കല്‍ ആവശ്യങ്ങളും അടക്കമുള്ള പ്രധാന തീരുമാനങ്ങളില്‍ തീരുമാനം ഉണ്ടാക്കുന്നതിനാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

അല്‍ഫല്ലയും പാച്ചിനോയും റോമന്റെ മാതാവും പിതാവും ആണെന്ന് തെളിയിക്കുന്ന ഒരു വോളണ്ടറി ഡിക്ലറേഷന്‍ ഹാജരാക്കിയിട്ടുണ്ട്. തന്റെ എല്ലാ അറ്റോര്‍ണി ഫീസും മറ്റ് നിയമ ചെലവുകളും നടനോട് ഇവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

83കാരനായ അല്‍പാച്ചിനോയും 29 കാരി അല്‍ഫല്ലാഹും 2022 ഏപ്രിലിലായിരുന്നു ഡേറ്റിംഗിലായത്. ഇരുവര്‍ക്കും കഴിഞ്ഞ ജൂണിലാണ് മകന്‍ ജനിച്ചത്. അതിന് ശേഷം ഇപ്പോള്‍ എല്ലാം അവസാനിച്ചിരിക്കുകയാണ്. അല്‍പാച്ചിനോയുടെ നാലാമത്തെ മകനാണ് റോമന്‍. അല്‍ഫലയുടെ മൂന്നാമത്തെ കാമുകനാണ് അല്‍ പാച്ചിനോ. നേരത്തേ മിക്ക് ജാഗര്‍, ക്ലിന്റ് ഈസ്റ്റവുഡ് എന്നിവരുമായും നൂര്‍ ബന്ധത്തില്‍ പെട്ടിരുന്നു.