Health

ബാക്ക്‌ലെസ് വസ്ത്രങ്ങള്‍ ധരിക്കാന്‍ പുറത്തെ കുരുക്കൾ തടസമോ? പ്രതിവിധി ഇതാ

ബാക്ക്‌ലെസ് വസ്ത്രങ്ങളും ഡീപ് കട്ട് ബ്ലൗസുകളുമൊക്കെ ധരിക്കാൻ പല പെണ്‍കുട്ടികളും മടി കാണിക്കുന്നതിന്റെ ഒരു പ്രധാന കാരണം പുറത്തെ കുരുക്കളാണ്. മുഖത്ത് പ്രത്യക്ഷപ്പെടുന്നതുപോലെ തന്നെ, പഴുപ്പും വേദനയും നിറഞ്ഞ കുരുക്കൾ ശരീരത്തിന്റെ പല ഭാഗങ്ങളിലും ചിലരിൽ പ്രത്യക്ഷമാകുന്നു, പ്രത്യേകിച്ച് പുറം ഭാഗത്ത്. ഇങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരുക്കൾ രൂപപ്പെടുന്നതിന് കാരണം എന്താണ്? ഇവ എങ്ങനെ അകറ്റാം?

പുറത്ത് ഉണ്ടാകുന്ന കുരുക്കളെ ബാക്ക് ആക്‌നെ (back acne) അഥവാ ബാക്‌നെ (bacne) എന്ന് വിളിക്കപ്പെടുന്നു, ഇത് പുറകിൽ ഉണ്ടാവുന്ന മുഖക്കുരു പോലുള്ള സാധാരണ കുരുക്കൾ ആണ്. ചർമ്മത്തിലെ മൃതകോശങ്ങളുടെയും സെബത്തിന്റെയും ശേഖരണത്തിന്റെ പ്രാഥമിക ഫലമാണിത്.

എംഎസ്എച്ച്എസിലെ എംഡിയും ഹാർവാർഡ് പരിശീലനം ലഭിച്ച ഡെർമറ്റോളജിസ്റ്റുമായ ഡോ. നീര നാഥൻ പുറത്തുണ്ടാകുന്ന കുരു മാറാൻ സഹായിക്കുന്ന ചില കാര്യങ്ങൾ പറയുന്നു.

  • ബെൻസോയിൽ പെറോക്സൈഡ് ക്ലെൻസർ: ബെൻസോയിൽ പെറോക്സൈഡ് ക്ലെൻസർ ഇതിന് ഉത്തമമെന്ന് ഡോ. നാഥൻ പറയുന്നു. 1-2 മിനിറ്റ് നേരം ഇവ ശരീരത്തിൽ പുരട്ടിയ ശേഷം കഴുകിക്കളയുക. തുടക്കക്കാർ ഇവയുടെ ഉപയോഗം കുറച്ച് ഉപയോഗിച്ചു തുടങ്ങണമെന്നും ഡോ. നീര നാഥൻ പറയുന്നു .
  • സാലിസിലിക് അല്ലെങ്കിൽ ഗ്ലൈക്കോളിക് പോലുള്ള എക്‌സ്‌ഫോളിയേറ്റിംഗ് ആസിഡുകൾ: സാലിസിലിക് അല്ലെങ്കിൽ ഗ്ലൈക്കോളിക് ആസിഡ് പോലുള്ള എക്‌സ്‌ഫോളിയേറ്റിംഗ് ആസിഡുകൾ മുഖക്കുരു ചികിത്സയ്ക്ക് ഗുണം ചെയ്യും. ആഴ്ചയിൽ ഇടയ്ക്ക് ഇവ ഉപയോഗിക്കുന്നത് നല്ലതാണ് . എളുപ്പത്തിൽ ഉപയോഗിക്കുന്നതിനായി ടോണിംഗ് പാഡുകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യും . പുറത്ത് ഈ ഉൽപ്പന്നങ്ങൾ പ്രയോഗിക്കുന്നത് ബുദ്ധിമുട്ടായതിനാൽ, ഗ്ലൈക്കോളിക് ആസിഡ് പോലുള്ള ഉൽപ്പന്നങ്ങളിൽ ഒരു സ്പ്രേ ക്യാപ് ഉപയോഗിക്കുന്നത് നല്ലതാണ് . ഇത് കുരു ചികിത്സിക്കാൻ മാത്രമല്ല, പാടുകൾ മൃദുവാക്കാനും സഹായിക്കുന്നു. മുഖക്കുരു നിമിത്തം രൂപപ്പെടുന്ന അടഞ്ഞ സുഷിരങ്ങൾ തുറക്കാൻ എക്സ്ഫോളിയേഷൻ സഹായിച്ചേക്കാം.
  • വ്യായാമത്തിന് ശേഷമുള്ള ഹൈപ്പോക്ലോറസ് ആസിഡ്: വർക്കൗട്ടുകൾ മുഖക്കുരുവിന് കാരണമായേക്കാം. അതിനാൽ വ്യായാമത്തിന് ശേഷം, ഹൈപ്പോക്ലോറസ് ആസിഡ് സ്പ്രേ ചെയ്യാൻ ഡോ. നീര നാഥൻ പറയുന്നു.

മുൻകരുതൽ: ചർമ്മസംരക്ഷണം വളരെ പ്രധാനപ്പെട്ട ഒന്നാണ് . ഓരോരുത്തർക്കും തനതായ ചർമ്മ സ്വഭാവവവും, അവസ്ഥകളും ആശങ്കകളും ഉണ്ട്. നിങ്ങളുടെ ദിനചര്യയിലേക്ക് പുതിയ ഉൽപ്പന്നങ്ങൾ ചേർക്കുന്നതിന് മുമ്പ് ഒരു ഡെർമറ്റ് കൺസൾട്ടേഷൻ ആവശ്യമാണ്. പുറത്തെ കുരുവിന് കാരണമായേക്കാവുന്ന മറ്റ് പല ആരോഗ്യ, ജീവിതശൈലി ഘടകങ്ങളും ഉണ്ടാകാം. ഇത് ഒരു ഡെർമറ്റുമായുള്ള വ്യക്തിഗത കൂടിയാലോചനയ്ക്ക് മാത്രമേ കണ്ടെത്താനാകൂ.

Leave a Reply

Your email address will not be published. Required fields are marked *