Hollywood

യുദ്ധവും സര്‍വനാശവും; ടോഹോയുടെ പുതിയ ഗോഡ്സില്ല ചിത്രം ഈ വര്‍ഷം; ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പ്

ജാപ്പനീസ് നിര്‍മ്മാണ കമ്പനിയായ ടോഹോയുടെ പുതിയ ഗോഡ്സില്ല ചിത്രമായ ഗോഡ്സില്ല മൈനസ് വണ്ണിന്റെ ആദ്യ ട്രെയിലറിന് വന്‍ വരവേല്‍പ്പ്. ജാപ്പനീസ് ഭാഷയില്‍ വരുന്ന ചിത്രത്തിന്റെ ആവേശകരമായ ട്രെയിലര്‍ ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഇത് ഈ വര്‍ഷം അവസാനം വരുന്ന സിനിമയ്ക്ക് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിനെ കൂട്ടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

അതേസമയം കോങ്: സ്‌കള്‍ ഐലന്‍ഡ്, ഗോഡ്സില്ല: കിംഗ് ഓഫ് ദ മോണ്‍സ്റ്റേഴ്സ്, ഗോഡ്സില്ല വേഴ്സ് കോംഗ് എന്നിവ പോലെയുള്ള സിനിമകള്‍ ഒരുക്കിയ അന്താരാഷ്ട്ര സിനിമാ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്സിന്റെ മോണ്‍സ്റ്റേഴ്സുമായി സിനിമയ്ക്ക് ബന്ധമില്ല.

യുദ്ധാനന്തര ജപ്പാനില്‍ ജീവിക്കുന്ന പൗരന്മാരെ പിന്തുടരുന്ന ഗോഡ്‌സിലയുടെ കഥയാണ് ഈ സിനിമ പറയുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കടുത്ത സാമ്പത്തീക പ്രതിസന്ധി നേരിടുന്ന സമയത്ത് എത്തുന്ന ഗോഡ്സില്ലയുടെ വരവ് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ് സിനിമ പറയുന്ന കഥ. ടോഹോയുടെ 33-ാമത്തെ ഗോഡ്സില്ല സിനിമയാണ് ഇത്.

ട്രെയ്‌ലറില്‍ ഒരു സീന്‍ രാക്ഷസന്റെ കാല്‍ നൂറുകണക്കിന് ആളുകളെ തകര്‍ക്കുന്നതായി കാണിക്കുന്നു, മറ്റൊന്ന് ഒരു കപ്പല്‍ ഒരു നഗരത്തിന് കുറുകെ പറത്തുന്നത് കാണിക്കുന്നു. ഭീമാകാരമായ ഗോഡ്സില്ല ഒരു വലിയ സൈനിക കപ്പലിനടിയില്‍ നീന്തുന്നതും നിമിഷങ്ങള്‍ക്കകം, കപ്പല്‍ വെള്ളത്തില്‍ നശിക്കുകയും എല്ലാവരും മരിക്കുകയും ചെയ്യുന്നതാണ് മറ്റൊരു രംഗത്ത് കാണുന്നത്. ജപ്പാനിലെ പ്രശസ്ത വിഎഫ്എക്സ് ആര്‍ട്ടിസ്റ്റും സംവിധായകനുമായ തകാഷി യമസാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജാപ്പനീസ് കമ്പനി നിര്‍മ്മിച്ച ആദ്യ ഗോഡ്‌സില ഫിലിം വന്നത് 2016 ലായിരുന്നു. 2023 നവംബര്‍ 3 ന് ഇത് ജപ്പാന്‍ തീയറ്ററുകളില്‍ പ്രദര്‍നെത്തിനെത്തും. അേേരിക്ക ഉള്‍പ്പെടെയുള്ള ആഗോള റിലീസിംഗ് 2023 ഡിസംബര്‍ 1 നാണ്. ലോകമഹായുദ്ധത്തിന് ശേഷം ജപ്പാനിലെ സാമ്പത്തീക നില പൂജ്യത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഗോഡ്‌സില്ല എത്തുന്നത്. പിടിച്ചു നില്‍ക്കണോ പൊരുതണോ എന്നതാണ് സിനിമയുടെ ട്രെയ്‌ലര്‍ പറയുന്ന കഥയുടെ സൂചന.