Health

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രശ്‌നം, താരന്‍ മിനിറ്റില്‍ കളയും ഈ നാട്ടുവൈദ്യം

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് തലയിലെ താരന്‍. തലയിലെ വൃത്തിക്കുറവാണ് താരനുണ്ടാകാനുള്ള പ്രധാന കാരണം. താരനുള്ളവര്‍ ഉപയോഗിയ്ക്കുന്ന ചീപ്പും ടവ്വലുമെല്ലാം ഉപയോഗിയ്ക്കുന്നത് ഇത് പകരാനും കാരണമാകും. എത്ര ശ്രമിച്ചാലും താരന്‍ പോകാതെ ഇരിയ്ക്കുന്നത് പലരുടെയും പ്രധാന പ്രശ്നമാണ്. തലയിലെ താരന് പ്രധാനപ്പെട്ട ഒരു കാരണമാണ് വരണ്ട ശിരോചര്‍മം. എണ്ണ തേച്ചു കുളിയുടെ കുറവും തലയില്‍ ഷാംപൂ പോലെയുള്ളവയുടെ അമിതമായ ഉപയോഗവുമെല്ലാം ഇതിന് കാരണമാണ്. മുടിയുടെ ആരോഗ്യത്തെ മാത്രമല്ല, പലപ്പോഴും ചര്‍മത്തിന് പോലും ദോഷം വരുത്തുന്ന ഒന്നാണ് ഇത്. താരന്‍ വര്‍ദ്ധിച്ചാല്‍ ചര്‍മപ്രശ്നങ്ങളുണ്ടാകും. താരനെ പ്രതിരോധിയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ അറിയാം…..

ഉലുവ – ഉലുവ ഒരു പരിഹാരമാണ്. ഇതിന് ഫംഗല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കാന്‍ സാധിയ്ക്കും. ഉലുവ കുതിര്‍ത്തി തലയില്‍ പുരട്ടാം. ഇത് തൈരില്‍ ചേര്‍ത്തും പുരട്ടാം. ഇത് ആഴ്ചയില്‍ രണ്ടുമൂന്ന് ദിവസം പുരട്ടാം. മുടിയിലെ അഴുക്കു കളയാനും ഷാംപൂ ഗുണം നല്‍കാനും ഇതേറെ ഗുണകരമാണ്.

കടുക് അരച്ചത് – കടുകരച്ച് തലയില്‍ പുരട്ടുന്നത് ഏറെ ഗുണം നല്‍കും. ഇത് ശിരോചര്‍മത്തില്‍ പുരട്ടുമ്പോള്‍ അല്‍പം ചൊറിച്ചില്‍ അനുഭവപ്പെടുന്നത് സാധാരണമാണ്. ഇത്തരം പ്രശ്നമെങ്കില്‍ അല്‍പം തൈരില്‍ കലക്കി ഇത് ശിരോചര്‍മത്തില്‍ പുരട്ടുന്നത് ഏറെ ഗുണം നല്‍കും.

ആര്യവേപ്പില – ആര്യവേപ്പില നല്ലൊരു പരിഹാരമാണ്. ഇതും അരച്ചു തലയില്‍ പുരട്ടാം. ഇത് അരച്ച് തൈരില്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിച്ച് കഴുകാം. ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ട് തല കഴുകുന്നതും നല്ലതാണ. ഇത് തലയില്‍ പുരട്ടിയും വയ്ക്കാം. ഫംഗല്‍ ബാധകളെ ചെറുക്കാന്‍ കഴിയുന്ന ഒന്നാണ് ഇതും.