Featured Hollywood

61കാരി, ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന ടിവിതാരം; ഹോളിവുഡ് സൂപ്പര്‍സ്റ്റാറുകളേക്കാള്‍ പണമുണ്ടാക്കുന്നു

ഏറ്റവും വലിയ ടിവി ഷോകള്‍ക്ക് പോലും ബജറ്റ് വളരെ കുറവായിരുന്ന കാലം കഴിഞ്ഞു. വന്‍ ബജറ്റിലുള്ള സീരീസുകളുടെയും ഷോകളുടെയും കാലം വന്നതോടെ സിനിമയുടെ ‘ദരിദ്ര കസിന്‍’ എന്ന ടെലിവിഷന്‍ ഷോകളുടെ ഇമേജ് മാറിമറിയുകയാണ്. ഉയര്‍ന്ന റേറ്റിംഗുകളുള്ള പതിവ് ഷോകള്‍ അഭിനേതാക്കളെ ആകര്‍ഷിക്കുന്ന സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന 61 കാരിയായ ടെലിവിഷന്‍ നടി ടോംക്രൂസ് അടക്കം ഹോളിവുഡിലെ പല സൂപ്പര്‍സ്റ്റാറുകളേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്നു.

2024 ല്‍ ഫോര്‍ബ്‌സ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ടിവി താരം 61 വയസ്സുള്ള മാരിസ്‌ക ഹാര്‍ഗിറ്റേ പിന്നിലാക്കിയത് ഹോളിവുഡ് താരങ്ങളെ. 2024 ല്‍ ഹാര്‍ഗിറ്റേ 25 മില്യണ്‍ ഡോളര്‍ മൊത്തം സമ്പാദിച്ചുവെന്ന് ഫോര്‍ബ്‌സ് അഭിപ്രായപ്പെട്ടു, ഇത് ഏതൊരു ടിവി താരത്തേക്കാളും ഉയര്‍ന്നതാണ്.

26 വര്‍ഷമായി ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിച്ച അമേരിക്കന്‍ പ്രൈംടൈം നാടകമായ ലോ ആന്‍ഡ് ഓര്‍ഡര്‍: സ്‌പെഷ്യല്‍ വിക്ടിംസ് യൂണിറ്റിലൂടെയാണ് താരം ലോകശ്രദ്ധനേടിയത്. ഫോര്‍ബ്‌സിന്റെ പട്ടിയകില്‍ പതിനൊന്നാമത് ആണെങ്കിലും പട്ടികയില്‍ അവര്‍ മറികടന്നത് ജേസണ്‍ സ്റ്റാതം (24 മില്യണ്‍ ഡോളര്‍), മാര്‍ക്ക് വാല്‍ബര്‍ഗ്, മാറ്റ് ഡാമണ്‍ (രണ്ടും 23 മില്യണ്‍ ഡോളര്‍), ജെയ്ക്ക് ഗില്ലെന്‍ഹാല്‍ (22 മില്യണ്‍ ഡോളര്‍) എന്നിവരെയൊക്കെയാണ്. സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ (21 മില്യണ്‍ ഡോളര്‍), ഡിസിയുവിന്റെ ജോണ്‍ സീന (23 മില്യണ്‍ ഡോളര്‍), ടോം ക്രൂസ് (15 മില്യണ്‍ ഡോളര്‍) തുടങ്ങിയ വലിയ താരങ്ങള്‍ പോലും പുറകിലായി.

മാരിസ്‌ക ഹാര്‍ഗിറ്റേ എങ്ങനെയാണ് ഇത് നേടിയത്? ‘ഡിക്ക് വുള്‍ഫിന്റെ ലോ & ഓര്‍ഡര്‍: എസ്വിയുവിന്റെ അവതാരകയായി 20 വര്‍ഷമാണ് അവര്‍ പ്രവര്‍ത്തിച്ചത്. ഇതിനിടയില്‍ 550 എപ്പിസോഡുകളും നടത്തി. അഭിനയത്തിനും നിര്‍മ്മാണത്തിനുമുള്ള ഫീസുകള്‍ക്കിടയില്‍ ഒരു എപ്പിസോഡിന് ഏകദേശം 750,000 ഡോളര്‍ വാങ്ങിയിരുന്നത്. ഷോയുടെ ഗണ്യമായ സിന്‍ഡിക്കേഷന്‍ ലാഭത്തിന്റെ ഒരു ഭാഗവും കിട്ടിയിരുന്നു.