Lifestyle

കാപ്പി താമരയിലയില്‍; സോഷ്യല്‍ മീഡിയയിലെ പുതിയ താരം, എന്താണ് സംഭവം?

സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും കാര്യങ്ങള്‍ വൈറലാകണമെങ്കില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്താല്‍ മാത്രം മതി. ഭക്ഷണ കാര്യത്തിലൊക്കെ വെറൈറ്റി കൊണ്ടു വന്ന് അത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്നത് ഇപ്പോഴത്തെ ട്രെന്‍ഡ് തന്നെയാണ്. അത്തരത്തില്‍ പലതരത്തിലുള്ള ഭക്ഷണങ്ങളും വൈറലാകാറുമുണ്ട്. അത്തരത്തില്‍ വൈറലായ ഒരു കോഫിയാണ് താമരയില കോഫി.

സോഷ്യല്‍ മീഡിയയിലെ പുതിയ താരമാണ് താമരയില കോഫി. ചൈനയിലെ ഒരു റസ്റ്റോറന്റില്‍ വിളമ്പുന്ന ഈ പ്രത്യേക തരം കോഫിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ കോഫിയുടെ പ്രത്യേകത എന്താണെന്നല്ലേ അറിയേണ്ടത്. താമരയില ഉപയോഗിച്ച് ഉണ്ടാക്കുന്ന കോഫിയൊന്നുമല്ല ഇത്. പകരം വിളമ്പുന്നത് താമരയിലയില്‍ ആണെന്ന് മാത്രം.

ആദ്യം ഒരു താമരയില എടുത്ത് അതിലേക്ക് കാപ്പി ഒഴിക്കുന്നു. ഇതിലേക്ക് ക്രീം ചേര്‍ത്ത് മിക്‌സ് ചെയ്യുന്നു. മുകളില്‍ പാറ്റേണ്‍ ഉണ്ടാക്കുന്നു. എന്നിട്ട് തൂവിപ്പോകാതെ ശ്രദ്ധാപൂര്‍വം ഒരു ഗ്ലാസിനുള്ളിലേക്ക് ഈ ഇല വെച്ച ശേഷം, സ്‌ട്രോ ഉപയോഗിച്ച് കുടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.  ഇങ്ങനെ ചെയ്യുമ്പോള്‍ താമരയിലയുടെ രുചി വരുന്നത് കാരണം കാപ്പിക്ക് കൂടുതല്‍ രുചി കിട്ടുമെന്നാണ് പറയുന്നത്.