Featured Oddly News

ആദ്യമായി ശീതളപാനീയം കിട്ടിയ ആദിവാസി, അടപ്പ് തുറക്കാൻ പെടാപ്പാട്- വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് നെറ്റിസൺസ്

വേനൽക്കാലമെത്തിയതോടെ വിപണിയിൽ ശീതളപാനീയങ്ങളുടെ കുത്തൊഴുക്കാണ്. കാരണം ചൂടിൽ നിന്ന് രക്ഷനേടാൻ ഭൂരിഭാഗം പേരും ശീതളപാനീയങ്ങളെയാണ് ഇന്ന് ആശ്രയിക്കുന്നത്. എന്നാൽ, മുൻകാലങ്ങളിൽ ശീതളപാനീയങ്ങളുടെ രുചി പലർക്കും അറിയില്ലായിരുന്നു.

ശീതളപാനീയത്തിന്റെ ഒരു കാൻ തുറക്കാൻ പലർക്കും ഇപ്പോഴും അറിയില്ല. ഇതിനിടയിലാണ് ആഫ്രിക്കൻ ഗോത്രവർഗക്കാർക്ക് ജീവിതത്തിൽ ആദ്യമായി ഒരു കുപ്പി ശീതളപാനീയം കുടിക്കാൻ നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിമാറിയത്.

ശീതളപാനീയത്തിന്റെ കുപ്പി കയ്യിൽ കിട്ടിയപ്പോഴുണ്ടായ ആഫ്രിക്കൻ ഗോത്രവർഗക്കാരുടെ രസകരമായ പ്രതികരണമാണ് വീഡിയോയിൽ കാണുന്നത്. ഒരു കൊക്കോ കോള കയ്യിൽ കിട്ടിയതും അതു എങ്ങനെ തുറക്കണമെന്ന് അറിയാതെ വന്നതോടെ വിചിത്രമായ കാര്യങ്ങൾ പരീക്ഷിക്കുന്ന ഗോത്രവർഗക്കാരുടെ ഈ ദൃശ്യങ്ങൾ കാണികളിൽ ചിരിപടർത്തികഴിഞ്ഞു.

യഥാർത്ഥത്തിൽ, ഈ ആഫ്രിക്കൻ ഗോത്രക്കാർ അവരുടെ ജീവിതത്തിലൊരിക്കലും ഒരു ശീതളപാനീയ കുപ്പി കണ്ടിട്ടില്ല. നഗരങ്ങളിൽ നിന്ന് അകലെ വനങ്ങളിലാണ് ഇവർ താമസിക്കുന്നത്. ആദ്യമായി ഒരു കുപ്പി കൊക്കകോള അവർക്ക് സമ്മാനിച്ചപ്പോൾ, അവർ കുപ്പി ഉപയോഗിച്ച് വിചിത്രമായ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. പുറംലോകവുമായി ബന്ധമില്ലാത്തതാണ് ഇവർക്കു കുപ്പി തുറക്കാൻ കഴിയാതെ വരുന്നത്.

രസകരമായ വീഡിയോയിൽ, കുപ്പി കിട്ടുമ്പോൾ അത് തുറക്കാൻ കഴിയാതെ വന്നത്തോടെ അവർ അത് പല്ലുകൊണ്ട് കീറുന്നതും കടിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്നതും കാണാം. യഥാർത്ഥത്തിൽ, ലിഡ് തിരിക്കണമെന്ന് പോലും അവർക്ക് മനസ്സിലാക്കുന്നില്ല, അതിനുശേഷം കുപ്പി തുറക്കുന്നത് കാണാം. എങ്ങനെയെന്നല്ലേ?ഗോത്രവർഗക്കാരിൽ ഒരാൾ തന്റെ കൂർത്ത പല്ലുകൾ കൊണ്ട് കുപ്പി കീറുന്നത് കാണാം. ഇതോടെ പാനീയം കുപ്പിയിൽ നിന്ന് വേഗത്തിൽ നുരഞ്ഞു പുറത്തുവരാൻ തുടങ്ങി. ആദ്യം ഒന്ന് പകച്ചുപോയെങ്കിലും പിന്നീട് എല്ലാവരും അത് രുചിച്ചു നോക്കുന്നതാണ് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *