Featured Sports

27 കോടിയുടെ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ 3 മണ്ടത്തരങ്ങള്‍; എല്‍എസ്ജി യുടെ വിധിയെഴുതി

അവസാന ഓവറിലെ ത്രില്ലര്‍ ഉണ്ടായ ഐപിഎല്‍ 2025 ലെ നാലാമത്തെ മത്സരം ഇതുവരെ നടന്നതില്‍ ഏറ്റവും ആവേശകരമായിരുന്നു. ഐപിഎല്‍ താരലേല ത്തില്‍ 27 കോടി രൂപയ്ക്കാണ് ഋഷഭ് പന്തിനെ സ്വന്തമാക്കുമ്പോള്‍ ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് മികച്ച ഒരു പ്രകടനമാണ് ഈ സീസണില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഒരു റണ്ണിന്റെ ആവേശകരമായ വിജയം രേഖപ്പെടുത്തി.

ഇന്ത്യന്‍ ടീമിന്റെ ഭാവിയിലെ നായകനാകാന്‍ പ്രതീക്ഷിക്കപ്പെടുന്ന പന്തിന്റെ മൂന്ന് പിഴവുകളായിരുന്നു ഒരു റണ്ണിന് ഈ മത്സരം തന്റെ പഴയ ടീമിന് സമ്മാനിക്കാന്‍ ഇടയായത്. അതില്‍ ആദ്യത്തേത് മൂന്നാം ഓവറില്‍ അരങ്ങേറ്റക്കാരനായ ദിഗ്വേഷ് രതിക്ക് പന്ത് നല്‍കിയതായിരുന്നു. ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഷാര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ഡെല്‍ഹി ക്യാപിറ്റല്‍സ് 2-2 എന്ന നിലയിലായിരുന്നു. 210 എന്ന ചേസിംഗില്‍ അത് അവരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യവുമായിരുന്നു. ഈ മാറ്റം ഡിസിയ്ക്ക് ശ്വാസം വിടാന്‍ അവസരം നല്‍കി. രണ്ട് ഫോറുകള്‍ അടിച്ചു അവര്‍ സമ്മര്‍ദ്ദം ലഘൂകരിക്കുകയും ചെയ്തു.

പിന്നീട് അഞ്ചാം ഓവറാണ് ശാര്‍ദുല്‍ താക്കൂറിന് നല്‍കിയത്. അതാകട്ടെ എല്‍എസ്ജിക്ക് ചെലവേറിയ ഓവറുമായി. രണ്ടാമത്തെ പിഴവ് പന്തിന്റെ അവസാന ഓവറില്‍ മോഹിത് ശര്‍മ്മയെ സ്റ്റംപിംഗ് ചെയ്യാനുള്ള അവസരമായിരുന്നു. മോഹിത് ശര്‍മ്മയെ വീഴ്ത്താന്‍ ഷഹബാസ് അഹമ്മദ് ഒരു സുന്ദരന്‍ പന്തെറിഞ്ഞതാണ്. പക്ഷേ കളിയുടെ സമ്മര്‍ദ്ദത്തില്‍് സ്റ്റംപിംഗിനുള്ള അവസരം നായകന്‍ പന്ത് നഷ്ടപ്പെടുത്തി.

വാസ്തവത്തില്‍ ബോള്‍ ബാറ്ററുടെ പാഡില്‍ തട്ടിയിരുന്നു. ഇതിന് അപ്പീല്‍ ചെയ്യുന്ന തിരക്കില്‍ ഋഷഭ് പന്ത് സ്റ്റംപിംഗിനുള്ള അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞു. അദ്ദേഹം അപ്പീലിലേക്ക് പോയി. അമ്പയര്‍ അത് ഔട്ട് നല്‍കിയില്ല, നിരാശയോടെ ഋഷഭ് പന്ത് ഡിആര്‍എസ് എടുത്തു. ഒരു നിമിഷം കൊണ്ടു വരുത്തിയ പിഴവ്് ഒരു വലിയ മണ്ടത്തരമായി. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ഫാസ്റ്റ് ബൗളര്‍ പ്രിന്‍സ് യാദവിനെ ഇന്നിംഗ്സിന്റെ പത്താം ഓവറില്‍ കൊണ്ടുവന്നതായിരുന്നു മൂന്നാമത്തെ മണ്ടത്തതം. ഒരു ഡെത്ത് ബൗളറുടെ റോള്‍ കളിക്കേണ്ടിയിരുന്ന അദ്ദേഹം തന്റെ ആദ്യ രണ്ട് ഓവറില്‍ മികച്ച പ്രകടനം നടത്തി, വെറും 11 റണ്‍സ് മാത്രം വിട്ടുകൊടുത്തു.

കളിയുടെ 16-ാം ഓവറില്‍ ഡല്‍ഹിയില്‍ നിന്നുള്ള വലംകൈയ്യന്‍ പേസറെ കൊണ്ടു വന്നു, അശുതോഷും വിപ്രജ് നിഗവും ചേര്‍ന്ന് ആ ഓവറില്‍ 20 റണ്‍സ് അടിച്ചു കൂട്ടി. ഈ മൂന്ന് പിഴവുകളും ചെറിയ മാര്‍ജിനില്‍ ഡിസിയുടെ വിജയത്തില്‍ വലിയ പങ്കുവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *