Crime

15കാരനായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു: 30കാരി അദ്ധ്യാപിക അറസ്റ്റിൽ

പതിനഞ്ചു വയസുള്ള വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ വിവാഹിതയായ ഇല്ലിനോയിസ് സ്‌പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ ക്രിസ്റ്റീന ഫോർമെല്ല അറസ്റ്റിൽ. മാർച്ച് 16 ഞായറാഴ്ചയാണ് ചിക്കാഗോ നഗരപ്രാന്തമായ ഡൗണേഴ്‌സ് ഗ്രോവിൽ വെച്ചാണ് 30 കാരിയായ ക്രിസ്റ്റീന ഫോർമെല്ലയെ അറസ്റ്റ് ചെയ്തത്.

2023 ഡിസംബറിൽ ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂൾ ക്ലാസ് റൂമിൽ വച്ച് താൻ പീഡനത്തിനിരയായതായി വിദ്യാർത്ഥി പോലീസിന് പരാതി നൽകിയതിന് പിന്നാലെയാണ് ക്രിസ്റ്റീന അറസ്റ്റിലായത്.

ഡ്യൂപേജ് കൗണ്ടി പ്രോസിക്യൂട്ടർമാർ പറയുന്നതനുസരിച്ച്, ഫോർമെല്ലയുടെ കീഴിലാണ് വിദ്യാർത്ഥി കോച്ചിംഗ് നേടികൊണ്ടിരുന്നത്. എന്നാൽ സ്‌കൂൾ ദിവസം തുടങ്ങുന്നതിന് മുമ്പ് ലൈംഗികാതിക്രമം നടന്നതായി വിദ്യാർത്ഥി ആരോപിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഫോർമെല്ലയുടെ പ്രായം 28 ആയിരുന്നു.

“പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കാൻ അധ്യാപികയും പരിശീലകയും എന്ന നിലയിലുള്ള വിശ്വാസവും അധികാരവും ഉപയോഗിച്ചുവെന്നാണ് ആരോപണം. ഈ കേസിൽ ആരോപിക്കപ്പെടുന്ന ദുരുപയോഗവും പെരുമാറ്റവും വെച്ചുപൊറുപ്പിക്കില്ല.” ഡ്യൂപേജ് കൗണ്ടി, അറ്റോർണി റോബർട്ട് ബെർലിൻ വ്യക്തമാക്കി.

ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂളിലെ സോക്കർ പരിശീലക കൂടിയായിരുന്ന ഫോർമെല്ല 2024 ഓഗസ്റ്റിലാണ് തന്റെ കോളേജ് പ്രണയിനിയെ വിവാഹം കഴിച്ചത്. ചിക്കാഗോ കോൺകോർഡിയ യൂണിവേഴ്സിറ്റിക്ക് വേണ്ടി ബേസ്ബോൾ കളിക്കുകയായിരുന്നു ഫോർമെല്ലയുടെ ഭർത്താവ്.

പീഡനത്തിരയായ വിദ്യാർഥിയുടെ അമ്മ മകന്റെ പുതിയ ഫോണിൽ നിന്ന് തെളിവുകൾ കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മകന് പുതുതായി വാങ്ങിയ ഫോൺ അവന്റെ ഐക്ലൗഡ് അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യുന്നതിനിടയിലാണ്, അവനും ഫോർമെല്ലയും തമ്മിലുള്ള വാചക സന്ദേശങ്ങൾ അമ്മയുടെ ശ്രദ്ധയിൽപെട്ടത്., ഡെയ്‌ലി ഹെറാൾഡ് റിപ്പോർട്ട്‌ ചെയ്യുന്നതനുസരിച്ചു ലൈംഗികത മാത്രമായിരുന്നില്ല പുതിയതായി ഒരു ബന്ധത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്തിരുന്നു.

തുടർന്ന് അമ്മ ആൺകുട്ടിയെ ഇതിൽ നിന്ന് തടയുകയും, അവർ ഇരുവരും ഡൗണേഴ്‌സ് ഗ്രോവ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെത്തി അധ്യാപികയ്‌ക്കെതിരെ പരാതി നൽകുകയും ചെയ്തു. തുടർന്ന് ഫോർമെല്ലയെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഫോർമെല്ല ആരോപണങ്ങൾ നിഷേധിച്ചെങ്കിലും, അവളും ആൺകുട്ടിയും തമ്മിൽ ലൈംഗിക ബന്ധമുണ്ടായിരുന്നതായി സൂചിപ്പിക്കുന്ന കൂടുതൽ തെളിവുകൾ പ്രോസിക്യൂട്ടർമാർ നിരത്തി.

സംഭവത്തിനു പിന്നാലെ ഫോർമെല്ലയ്‌ക്കെതിരെ രണ്ട് ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയത്. ഒന്ന് ലൈംഗികാതിക്രമത്തിനും മറ്റൊന്ന് ലൈംഗികതയ്ക്ക് പ്രേരിപ്പിച്ചതിനും. ഫോർമെല്ലയെ അറസ്റ്റ് ചെയ്ത ശേഷം 18 വയസ്സിന് താഴെയുള്ള ആരുമായും ബന്ധം ഉണ്ടാകില്ലെന്നും 2020 മുതൽ താൻ പഠിപ്പിച്ചിരുന്ന ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂളിൽ പ്രവേശിക്കരുതെന്നുമുള്ള വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.

നിലവിൽ ഫോർമെല്ല സ്കൂളിൽ നിന്ന് ശമ്പളത്തോടുകൂടിയ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.