Oddly News

തിരക്കേറിയ റോഡിൽ തെറ്റായ ദിശയിൽ ബൈക്കോടിച്ചെത്തി കുരുന്ന്: കണ്ടിട്ട് ശ്വാസം നിലച്ചുപോയെന്ന് നെറ്റിസൺസ്- വീഡിയോ

ചെറിയ കുട്ടികളുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ തിരക്കേറിയ റോഡിന്റെ തെറ്റായ ദിശയിൽകൂടി ഒരു കുരുന്ന് ബൈക്ക് ഓടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ട് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ അമ്പരന്നിരിക്കുകയാണ്.

‘സെക്കൻഡ്‌സ് ബിഫോർ ഡിസാസ്റ്റർ’ എന്ന എക്സ് അക്കൗണ്ട് പങ്കിട്ട ക്ലിപ്പ് ഇതിനോടകം 843,000 ആളുകളാണ് കണ്ടിരിക്കുന്നത്. വീഡിയോ 5,900 ലൈക്കുകളും നേടി.

വീഡിയോയിൽ, കടുത്ത ട്രാഫിക്കുള്ള ഒരു റോഡിൽ ഒരു പിഞ്ചുകുഞ്ഞ് തെറ്റായ വശത്ത് കൂടി തന്റെ കുഞ്ഞു ബൈക്ക് ഓടിക്കുന്നതാണ് കാണുന്നത്. ക്ലിപ്പ് പുരോഗമിക്കുമ്പോൾ, കുട്ടി ചീറിപായുന്ന വാഹനങ്ങൾക്കിടയിലൂടെ തന്റെ കുഞ്ഞു ബൈക്ക് ഓടിച്ചു റോഡിന്റെ മധ്യഭാഗത്തേക്ക് നീങ്ങുന്നതാണ് കാണുന്നത്. കുഞ്ഞിനെ കണ്ടതും നിരവധി വാഹനങ്ങൾ അവനെ തട്ടാതെ വെട്ടിച്ചുമാറ്റി കടന്നുപോകുന്നതും വീഡിയോയിൽ കാണാം.

ഭാഗ്യവശാൽ, പിഞ്ചുകുഞ്ഞിന് യാതൊരുവിധ പരിക്കുകളും സംഭവിച്ചില്ല., ഏതായാലും റോഡിന്റെ മധ്യ ഭാഗത്ത്‌ എത്തിയതോടെ ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ സംഭവസ്ഥലത്തേക്ക് കുതിക്കുകയും കുട്ടിയെയും ഒപ്പമുണ്ടായിരുന്ന കുഞ്ഞൻ ബൈക്കും റോഡിൽ നിന്ന് സുരക്ഷിതമായി നീക്കം ചെയ്യുകയും ചെയ്തു.

https://twitter.com/NeverteIImeodd/status/1898922918224228477

വീഡിയോ ഓൺലൈനിൽ ശക്തമായ പ്രതികരണങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. നിരവധി ഉപയോക്താക്കളാണ് തങ്ങളുടെ ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ചു രംഗത്തെത്തിയത്. ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “ആരെങ്കിലും റോഡ് തടഞ്ഞ് കുട്ടിയെ സുരക്ഷിതമായി എത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ ആരും അത് ചെയ്തില്ല.”

മറ്റൊരാൾ എഴുതി, “ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ കാര്യങ്ങളിലൊന്നാണിത്. എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല.” ഇതിനിടയിൽ, ഒരു ഉപയോക്താവ് തമാശ നിറഞ്ഞ സമീപനം സ്വീകരിച്ചു, “ബ്രോയുടെ ലൈസൻസ് റദ്ദാക്കി”.എന്നാണ് കുറിച്ചത്.

വൈറലായ വീഡിയോ ഏതായാലും റോഡ് സുരക്ഷയെയും രക്ഷാകർതൃ മേൽനോട്ടത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്., തിരക്കേറിയ ഒരു തെരുവിൽ ഇത്തരമൊരു കാര്യം എങ്ങനെ സംഭവിക്കുമെന്നാണ് പലരും ചോദിക്കുന്നത്.