Oddly News

ഉടമ ഫോണിൽ; വളർത്തു നായയെ ആക്രമിച്ച് പുലി: പൂനെയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം വർധിച്ചതോടെ വന്യ മൃഗങ്ങൾ തിരിച്ചും പ്രതികരിച്ചു തുടങ്ങി. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പൂനെയിൽ നിന്നും പുറത്തുവന്നത്. ഒരു വീടിനുള്ളിൽ നിന്നും വളർത്തുനായയെ കടിച്ചെടുത്തു പായുന്ന പുള്ളിപുലിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്.

@Pune First എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ പുലർച്ചെ ഒരു പുള്ളിപുലി പതിയെ ഒരു വീടിനു മുറ്റത്തേക്ക് നടന്നടുക്കുന്നതാണ് കാണുന്നത്. ഈ സമയം വീടിന്റെ തുറസായ ഭാഗത്ത്‌ വീട്ടുടമ ഒരു കട്ടിലിൽ കിടന്ന് ഫോണിൽ മുഴുകിയിരിക്കുന്നത് കാണാം. തൊട്ടു താഴെയായി അയാളുടെ വളർത്തുനായ കിടന്ന് ഉറങ്ങുന്നുമുണ്ട്.

നായയെ ലക്ഷ്യമാക്കിയാണ് പുള്ളിപുലി നടന്നടുക്കുന്നത്. തുടർന്ന് ഞൊടിയിടയിൽ നായയെ കടിച്ചെടുത്തു പുള്ളിപുലി ഓടിമറയുന്നതാണ് കാണുന്നത്. പെട്ടെന്ന് നായയുടെ കരിച്ചിൽ കേട്ട് ഉടമ കട്ടിലിൽ നിന്ന് ഞെട്ടി ഉണരുമ്പോൾ പുള്ളി പുലി നായയുമായി ഓടി രക്ഷപെട്ടിരുന്നു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നറിയാതെ ഞെട്ടിത്തരിച്ചിരിക്കുന്ന ഉടമയെയാണ് വീഡിയോയുടെ അവസാനം കാണുന്നത്.

https://twitter.com/Pune_First/status/1899696398385189060

ഞായറാഴ്ച പുലർച്ചെ 3.30 ന് ഭോർ താലൂക്കിലെ ദേഗാവ് ഗ്രാമത്തിലാണ് സംഭവം. വളർത്തുനായയുടെ ഉടമ ജയാനന്ദ് കാലെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, ഇത്തരം സംഭവങ്ങൾ പതിവായിരിക്കുന്നതിനാൽ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പുള്ളിപ്പുലികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനും ഉദ്യോഗസ്ഥർ കെണികൾ സ്ഥാപിക്കണമെന്നും മറ്റ് നടപടികൾ സ്വീകരിക്കണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *